SignIn
Kerala Kaumudi Online
Saturday, 03 October 2026 1.45 AM IST

മന്ത്രി ലിജുവിനെതിരെ കരിങ്കൊടി, ആറ് ബി.ജെ.പിക്കാർ അറസ്റ്റിൽ

s

ആലപ്പുഴ: നഗരസഭാ ശതാബ്ദി മന്ദിരത്തിന് മുന്നിൽ മന്ത്രി എം.ലിജുവിന്റെ ഔദ്യോഗികവാഹനം തടഞ്ഞ് കരിങ്കൊടി കാട്ടിയ ആറ് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിലായി. ബി.ജെ.പി ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രഡിഡന്റ് അരുൺ അനിരുദ്ധൻ, ഏരിയ, മണ്ഡലം ഭാരവാഹികളായ എസ്.സുമേഷ്, വിനോദ്, എസ്.അജയകുമാർ, അനീഷ് രാജ്, രശ്മി പുഷ്‌കരൻ എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. 'നിർമലം പുതുയുഗ ശുചിത്വകേരളം' ജനകീയ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടന പരിപാടിയ്‌ക്കെത്തിയതായിരുന്നു മന്ത്രി.

കവാടത്തിൽ മന്ത്രിയുടെ വാഹനമെത്തിയപ്പോൾ സമീപത്തെ ഇടറോഡിൽ നിന്ന് പാഞ്ഞെത്തി പ്രവർത്തകർ മുദ്രാവാക്യം മുഴക്കി തടയുകയായിരുന്നു. പൊലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കിയ ശേഷമാണ് വാഹനം അകത്തേക്ക് പ്രവേശിച്ചത്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബലപ്രയോഗത്തിനിടെ അനീഷ് രാജിനും അരുൺ അനിരുദ്ധനും പരിക്കേറ്റു. സ്റ്റേഷനിലെത്തിച്ച ശേഷം ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട സുമേഷിനെ ജനറൽ ആശുപത്രിയിലെത്തിച്ചു പ്രാഥമികചികിത്സ നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: M LIJU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA