SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

ലോക്കോ പൈലറ്റ് നിയമനം ഇഴയുന്നു

p

തിരുവനന്തപുരം: റെയിൽവേയിൽ ലോക്കോ പൈലറ്റുമാരുടെ കുറവ് രൂക്ഷമാകുമ്പോഴും നിയമനം നടത്താൻ അധികൃതർ തയ്യാറാകുന്നില്ല. മിക്ക ഡിവിഷനുകളിലും ലോക്കോ പൈലറ്റുമാരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്.
സൗത്ത് വെസ്റ്റേൺ സോണിലെ 1,576 ഒഴിവിലേക്ക് 2024 ൽ പരീക്ഷ നടത്തിയിരുന്നു. 2025 ഒക്ടോബറിൽ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ശേഷം ഡിസംബറിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എന്നാൽ ഇതു വരെയും നിയമനം തുടങ്ങിയിട്ടില്ല.

സൗത്ത് വെസ്റ്റേൺ സോണിൽ 4,73 ഒഴിവുകൾ മാത്രമേ ഉള്ളൂവെന്നായിരുന്നു റിപ്പോർട്ട്. ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ സമരം നടത്തിയതോടെയാണ് 1,576 ഒഴിവുള്ളതായി റെയിൽവേ സമ്മതിച്ചത്. മറ്റു സോണുകളിലടക്കം 5,696 ഒഴിവുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന റെയിൽവേയുടെ വാദവും ഇതോടെ പൊളിഞ്ഞു. പിന്നീട് 18,799 ഒഴിവുകളുണ്ടെന്ന് സമ്മതിക്കണ്ടി വന്നു. എന്നാൽ നിയമനത്തിന് നടപടിയില്ല.


അസിസ്റ്റന്റ് ലോക്കോ പൈലറ്റ്മാരുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് നിയമനം നൽകുമ്പോൾ ആദ്യത്തെ ഒരു മാസം പരിശീലനമാണ്. നിയമന ഉത്തരവ് ലഭിക്കുന്ന ഡിവിഷനുകളിലും തുടർന്ന് പരിശീലനമുണ്ടാകും. മൂന്നു മാസത്തോളം നീണ്ടുനിൽക്കുന്ന പരിശീലനത്തിന് ശേഷമേ ഇവർക്ക് ജോലിയിൽ പ്രവേശിക്കാൻ സാധിക്കൂ. അതിനാൽ,ലോക്കോ പൈലറ്റുമാർ ജോലി സമ്മദ്ദർത്തിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCOPILOT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA