
കൊച്ചി: അഞ്ചുവർഷത്തിനകം 5000 കോടി നിക്ഷേപിച്ച് വിവിധ പദ്ധതികൾ കേരളത്തിൽ നടപ്പാക്കുമെന്ന് ലുലു ഗ്രൂപ്പ്. ഭക്ഷ്യസംസ്‌കരണം, ചില്ലറവില്പന, ഐ.ടി മേഖലകളിലാണ് നിക്ഷേപമെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ എക്‌സിക്യുട്ടീവ് ഡയറക്‌ടർ എം.എ. അഷറഫ് അലി പറഞ്ഞു.
കളമശേരിയിൽ 20 ഏക്കറിൽ ഭക്ഷ്യസംസ്‌കരണമേഖല സ്ഥാപിക്കും. ഭക്ഷ്യോത്പന്നങ്ങൾ പൂർണമായും കയറ്റുമതിചെയ്യും. തമിഴ്നാട്ടിൽ നന്നുൾപ്പെട പച്ചക്കറികളും പഴങ്ങളും ശേഖരിക്കും. ഇവയും മൂല്യവർദ്ധിത ഉത്പന്നങ്ങളും ലുലുവിന്റെ വിദേശ ഹൈപ്പർ മാർക്കറ്റുകളിലേക്ക് കയറ്റി അയയ്ക്കും.
സർക്കാർ കൊച്ചിയിൽ സ്ഥാപിക്കുന്ന ഗ്ളോബൽ സിറ്റിയിൽ ഫിൻടെക്, ഐ.ടി അധിഷ്ഠിത സംരംഭങ്ങൾ ആരംഭിക്കും. 15,000 പേർക്ക് തൊഴിൽ ലഭിക്കും. പെരിന്തൽമണ്ണ, കാസർകോട്, തൃശൂർ, തിരൂർ എന്നിവിടങ്ങളിൽ മിനി മാളുകൾ ആരംഭിക്കും. കൊച്ചി സ്‌മാർട്ട്സിറ്റിയിൽ നിർമ്മിച്ച ഇരട്ട ഐ.ടി ടവർ മൂന്നു മാസത്തിനകം പ്രവർത്തനം ആരംഭിക്കും. 25,000 പേർക്ക് ഇവിടെ തൊഴിൽ ലഭിക്കും.
ധാരണാപത്രത്തിൽ മന്ത്രി പി. രാജീവിന്റെ സാന്നിദ്ധ്യത്തിൽ എം.എ. അഷറഫ് അലി ഒപ്പുവച്ചു. ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒയും ഡയറക്ടറുമായ എം.എ. നിഷാദ്, ലുലു ഗ്രൂപ്പ് ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ രജിത്ത് രാധാകൃഷ്ണൻ, റീജണൽ ഡയറക്ടർ സാദിഖ് ഖാസിം തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |