SignIn
Kerala Kaumudi Online
Thursday, 22 October 2026 8.57 PM IST

തിരുവിതാംകൂർ ദേവസ്വം ബോർഡ് പുരസ്‌കാരം എസ്.മഹാദേവൻ തമ്പിക്ക്

l

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്ന മാധവമുദ്ര സാഹിത്യ പുരസ്‌കാരത്തിന് സാഹിത്യകാരൻ എസ്.മഹാദേവൻ തമ്പി അർഹനായി. 25,​001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡ് തിങ്കളാഴ്ച വൈകിട്ട് 5.30ന് മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര സന്നിധിയിൽ വച്ച് ദേവസ്വം ബോർഡ് അംഗം എ.അജികുമാർ നൽകും.

കണ്ണശ്ശ കവിയായ മലയിൻകീഴ് മാധവ കവിയുടെ സ്മരണാർത്ഥം 2017 മുതലാണ് ദേവസ്വം ബോർഡ് മാധവമുദ്ര സാഹിത്യ പുരസ്‌കാരം നൽകിവരുന്നത്. അതിരുകൾ, ആകാശങ്ങളുടെ അവകാശികൾ, ശിശിരത്തിലെ സൂര്യൻ, അധിനിവേശം, അപരാഹ്നത്തിൽ അവസാനിക്കുന്ന ഒരു ദിവസം തുടങ്ങിയ കഥാസമാഹാരങ്ങളും ആസാദി, ജലപർവം, ഹിമമേഘങ്ങൾ, മൃത്യു സൂത്രം, അലകളില്ലാത്ത കടൽ തുടങ്ങിയ നോവലുകളുമാണ് തമ്പിയുടെ പ്രധാന കൃതികൾ. കൃതികൾ ഭാരതീയ ഭാഷകളിലും ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAHADEVAN THAMPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA