SignIn
Kerala Kaumudi Online
Thursday, 22 October 2026 11.02 PM IST

യുവതിയെ കടയിൽ കയറി തീ കൊളുത്തി

rama

കാ​സ​ർ​കോ​ട് ​:​ ​സ്റ്റേ​ഷ​ന​റി​ ​ക​ട​ ​ന​ട​ത്തു​ന്ന​ ​യു​വ​തി​യെ​ ​തി​ന്ന​ർ​ ​ഒ​ഴി​ച്ച് ​തീ​ ​കൊ​ളു​ത്തി​ ​കൊ​ല​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മം.​ദേ​ഹ​മാ​സ​ക​ലം​ ​പൊ​ള്ള​ലേ​റ്റ​ ​ബേ​ഡ​കം​ ​മ​ണ്ണ​ടു​ക്ക​യി​ലെ​ ​സ​രി​ത​യെ​ ​(30​)​ ​മം​ഗ​ളു​രു​ ​ഫാ​ദ​ർ​ ​മു​ള്ളേ​ഴ്‌​സ് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​തൊ​ട്ട​ടു​ത്ത് ​ഫ​ർ​ണീ​ച്ച​ർ​ ​ക​ട​ ​ന​ട​ത്തി​യി​രു​ന്ന​ ​രാ​മാ​മൃ​ത​മാ​ണ് ​(57​)​ ​ആ​ക്ര​മി​ച്ച​ത്.​ബ​സി​ൽ​ ​ര​ക്ഷ​പ്പെ​ടാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​നാ​ട്ടു​കാ​ർ​ ​പി​ടി​കൂ​ടി​ ​പൊ​ലീ​സി​ൽ​ ​ഏ​ൽ​പ്പി​ച്ചു. ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​മൂ​ന്ന​ര​ ​മ​ണി​യോ​ടെ​ ​ബേ​ഡ​കം​ ​മ​ണ്ണ​ടു​ക്ക​യി​ലാ​ണ് ​സം​ഭ​വം

ഒ​രു​ ​വ​ർ​ഷ​മാ​യി​ ​സ​രി​ത​യു​ടെ​ ​ക​ട​യോ​ട് ​ചേ​ർ​ന്ന് ​ഫ​ർ​ണീ​ച്ച​ർ​ ​ക​ട​ ​ന​ട​ത്തി​യി​രു​ന്ന​ ​രാ​മാ​മൃ​ത​ത്തോ​ട് ​കെ​ട്ടി​ട​ ​ഉ​ട​മ​ ​ഒ​ഴി​ഞ്ഞു​പോ​കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​സ​രി​ത​യു​ടെ​ ​ഇ​ട​പെ​ട​ലാ​ണ് ​ഇ​തി​ന് ​പി​ന്നി​ലെ​ന്നാ​ണ് ​രാ​മാ​മൃ​തം​ ​വി​ശ്വ​സി​ച്ചി​രു​ന്ന​ത്.​ ​അ​താ​ണ് ​ആ​ക്ര​മ​ണ​ത്തി​ന് ​കാ​ര​ണം.
രാ​മാ​മൃ​ത​ത്തെ​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ൽ​ ​ചോ​ദ്യം​ ​ചെ​യ്തു​ ​വ​രി​ക​യാ​ണ്.​ ​മ​ര​ത്തി​ന് ​അ​ടി​ക്കു​ന്ന​ ​തി​ന്ന​ർ​ ​ബോട്ടി​ലുമാ​യി​ ​എ​ത്തി​യ​ ​രാ​മാ​മൃ​തം​ ​സ​രി​ത​യു​ടെ​ ​ദേ​ഹ​ത്തേ​ക്ക് ​ഒ​ഴി​ച്ച​യു​ട​നെ​ ​തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.​ ​സരി​ത ​ ​നി​ലത്ത് കി​ട​ന്നു​രു​ണ്ട​തി​നാ​ൽ​ ​അ​പ​ക​ട​ത്തി​ന്റെ​ ​ആ​ഘാ​തം​ ​കു​റ​ഞ്ഞു.
ഓ​ടി​ക്കൂ​ടി​യ​ ​നാ​ട്ടു​കാ​രാ​ണ് ​സ​രി​ത​യെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ച​ത്.​ ​ബേ​ഡ​കം​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​രാ​ജീ​വ​ൻ​ ​വ​ലി​യ​വ​ള​പ്പി​ൽ,​ ​എ​സ്.​ഐ​ ​അ​ര​വി​ന്ദ​ൻ,​ ​എ.​എ​സ്.​ഐ​ ​സ​ര​ള​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി​യി​ട്ടു​ണ്ട്.
ഗു​രു​ത​ര​മാ​യി​ ​പൊ​ള്ള​ലേ​റ്റ് ​മം​ഗ​ളു​രു​ ​ആ​ശു​പ​ത്രി​യി​ൽ​ ​ക​ഴി​യു​ന്ന​ ​സ​രി​ത​യി​ൽ​ ​നി​ന്ന് ​കാ​സ​ർ​കോ​ട് ​ജു​ഡി​ഷ്യ​ൽ​ ​ഫ​സ്റ്റ് ​ക്‌​ളാ​സ് ​മ​ജി​സ്‌​ട്രേ​റ്റ് ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​ഒ​മ്പ​ത് ​മ​ണി​യോ​ടെ​ ​മൊ​ഴി​യെ​ടു​ത്തു.​ ​കേ​സ് ​അ​ന്വേ​ഷി​ക്കു​ന്ന​ ​ബേ​ഡ​കം​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​രാ​ജീ​വ​ൻ​ ​വ​ലി​യ​വ​ള​പ്പി​ലി​ന്റെ​ ​അ​പേ​ക്ഷ​ ​പ്ര​കാ​ര​മാ​ണ് ​മ​ജി​സ്‌​ട്രേ​റ്റ് ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ ​മൊ​ഴി​യെ​ടു​ത്ത​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA