SignIn
Kerala Kaumudi Online
Sunday, 17 May 2026 2.38 AM IST

മന്ത്രി പദം രണ്ടാം വട്ടം

1

കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാനാണ് അഭിഭാഷകനായ അനൂപ് ജേക്കബ്. പാർട്ടിയുടെ സ്ഥാപകനും മുൻ മന്ത്രിയുമായ ടി.എം.ജേക്കബിന്റെയും ആനിയുടെയും മകനായി 1977 ഡിസംബർ 16ന് ജനിച്ചു. പിതാവിന്റെ മരണത്തെ തുടർന്ന് 2012ൽ പിറവം മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലൂടെയാണ് നിയമസഭയിലെത്തി. തുടർന്ന് 2016ലും 2021ലും വിജയിച്ചു. നാലാമത്തെ തുടർച്ചയായ വിജയം. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഭക്ഷ്യ, പൊതുവിതരണ, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലും കേരള ലാ അക്കാഡമിയിലും വിദ്യാഭ്യാസം. കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.സിയിലൂടെ രംഗപ്രവേശം. തിരുവനന്തപുരം യൂണിറ്റ് പ്രസിഡന്റായിരുന്നു. സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് സ്ഥാനം വഹിച്ചു. പിറവം ബി.പി.സി കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപികയായ അനില മേരി വർഗീസാണ് ഭാര്യ. ജേക്കബ്, ലിറ എന്നിവർ മക്കൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ANOOP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA