SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.06 AM IST

തെലങ്കാനയിൽ 42 മാവോയിസ്റ്റുകൾ കീഴടങ്ങി

p

ഹൈദരാബാദ്: തെലങ്കാനയിൽ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പി.എൽ.ജി.എ) ഒന്നാം ബറ്റാലിയന്റെ അവസാന കമാൻഡർ സോഡി കേശലു എന്ന സോഡി കേശ (47) ഉൾപ്പെടെ 42 മാവോയിസ്റ്റുകൾ ആയുധം വച്ച് കീഴടങ്ങി. സോഡി കേശയുടെ തലയ്ക്ക് 20 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. മുതിർന്ന ഡിവിഷണൽ കമ്മിറ്റി അംഗങ്ങൾ,ഏരിയ കമ്മിറ്റി നേതാക്കൾ,പ്ലാറ്റൂൺ കമാൻഡർമാർ, ബസ്തർ മേഖലയിലും തെലങ്കാന അതിർത്തിയിലും സജീവമായ മാവോയിസ്റ്റുകളുടെ സൈനിക വിഭാഗത്തിലെ കേഡർമാർ എന്നിവരും ഉൾപ്പെടുന്നു. അഞ്ച് എ.കെ-സീരീസ് റൈഫിളുകൾ, നാല് സെൽഫ്-ലോഡിംഗ് റൈഫിളുകൾ (എസ്എൽആർ), മൂന്ന് ഇൻസാസ് റൈഫിളുകൾ, ആറ് ബാരൽ ഗ്രനേഡ് ലോഞ്ചറുകൾ, ഒരു 9 എംഎം പിസ്റ്റൾ, രണ്ട് റിവോൾവറുകൾ എന്നിവയാണ് ആയുധത്തിലുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MAOIST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA