SignIn
Kerala Kaumudi Online
Friday, 23 October 2026 6.59 AM IST

മറയൂർ വനപാലകരുടെ സ്ഥലമാറ്റം പിൻവലിച്ചത് വിവാദമായി

p

തിരുവനന്തപുരം: മറയൂരിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് നൽകിയ സ്ഥലമാറ്റ ഉത്തരവ് പിൻവലിച്ചത് വിവാദമായി. മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഈ മാസം 4ന് പുറത്തിറക്കിയ ഉത്തരവാണ് കാരണമൊന്നും ചൂണ്ടിക്കാട്ടാതെ പിൻവലിച്ചത്.

ചന്ദനക്കൊള്ള തടയുന്നതിനായി 24 മണിക്കൂറും ജോലി ചെയ്യുന്ന ബി.എഫ്.ഒ, എസ്.എഫ്.ഒ, വാച്ചർ തസ്തികയിലുള്ള ജീവനക്കാർക്ക് ഒരു വർഷം പൂർത്തിയാകുന്ന മുറയ്ക്ക് സ്ഥലംമാറ്റം നൽകുന്നത് ഉറപ്പാക്കണമെന്നാണ് അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഭരണം) 2021 ഉത്തരവിട്ടിരുന്നത്. രണ്ടര വർഷമായി മറയൂരിൽ ജോലി ചെയ്തവർക്കുപോലും സ്ഥലംമാറ്റം നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരും കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ അടക്കമുള്ള സംഘടനകളും അപേക്ഷയും നിവേദനങ്ങളും നൽകിതിന്റെ അടിസ്ഥാനത്തിലാണ് 20 പേരെ സ്ഥലംമാറ്റിയത്. കോട്ടയം- ഇടുക്കി ജില്ലകളിൽ നിന്നുള്ളവരെ മറയൂരിലേക്ക് നിയമിക്കുകയും ചെയ്തിരുന്നു. ഇവരിൽ ചിലർ സ്വാധീനം ചെലുത്തിയാണ് ഉത്തരവ് പിൻവലിപ്പിച്ചതെന്നാണ് ആരോപണം.

ജോലി അതികഠിനം

നിർബന്ധിത സ്ഥലംമാറ്റത്തിലൂടെയാണ് മിക്കവരെയും മറയൂരിൽ നിയോഗിക്കുക. രാത്രി വൈകിയും ഇവിടെ ഉൾക്കാടുകളിൽ ജോലി ചെയ്യേണ്ടിവരും. ചന്ദനക്കൊള്ള കുറഞ്ഞിട്ടുണ്ടെങ്കിലും വന്യജീവി ആക്രമണം രൂക്ഷമായതോടെ

ഭയപ്പാടിലാണ് വനപാലകർ.

സ്ഥലംമാറ്റത്തിൽ മുൻഗണനാക്രമം പാലിച്ചില്ലെന്ന് ഉദ്യോഗസ്ഥർക്ക് പരാതിയുണ്ടെങ്കിൽ പരിശോധിക്കും

മന്ത്രി എ.കെ. ശശീന്ദ്രൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MARAYUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA