SignIn
Kerala Kaumudi Online
Friday, 23 October 2026 8.18 AM IST

ഖരമാലിന്യ സംസ്കരണം: കേന്ദ്രം കൈകടത്തരുത്

a

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അധികാരത്തിൽ കൈകടത്താതെവേണം ഖരമാലിന്യ സംസ്കരണ നിയമത്തിലെ പുതിയ സംവിധാനം നടപ്പാക്കേണ്ടതെന്ന് കേന്ദ്രത്തെ അറിയിച്ചതായി മന്ത്രി എം.ബി രാജേഷ് നിയമസഭയിൽ പറഞ്ഞു.

കേന്ദ്രത്തിന്റെ പുതിയ ചട്ടത്തിലെ വ്യവസ്ഥകളിൽ മിക്കതും കേരളത്തിൽ നടപ്പാക്കിയവയാണ്.

മാലിന്യശേഖരണവും നിർമ്മാർജ്ജനവും ഒരു പോർട്ടൽ വഴി കേന്ദ്രം നേരിട്ട് കൈകാര്യം ചെയ്യുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട് . കേരളത്തിന്റെ കാലാവസ്ഥയും ഭൂപ്രകൃതിയും കേരളത്തിൽ ഇവ കൈകാര്യം ചെയ്യുന്നതിനുള്ള പഞ്ചായത്തി രാജ് മുനിസപ്പൽ നിയമങ്ങളും പരിഗണിച്ചു മാത്രമേ നിയമവ്യവസ്ഥയും സംവിധാനവും ഏർപ്പെടുത്താനാവൂ എന്നതാണ് കേരളത്തിന്റെ നിലപാട്.

കെട്ടിട നിർമ്മാണ പെർമിറ്റ്, വ്യാപാര ലൈസൻസ് എന്നിവ നൽകുന്ന സമയത്തുതന്നെ മാലിന്യ നിർമ്മാർജ്ജനം ഉറപ്പാക്കുന്നുണ്ട്. വലിയ തോതിൽ മാലിന്യം ഉണ്ടാക്കുന്ന സ്ഥാപനങ്ങൾക്ക് സ്വന്തമായി മാലിന്യ നിർമ്മാർജ്ജന സംവിധാനം വേണമെന്ന് നിലവിൽ വ്യവസ്ഥയുണ്ടെന്നും വി.കെ പ്രശാന്തിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MB RAJESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA