SignIn
Kerala Kaumudi Online
Saturday, 27 June 2026 5.36 PM IST

സിന്തറ്റിക്ക് ലഹരിയുടെ ഉറവിടം കേരളമല്ല: മന്ത്രി രാജേഷ്

m-b-rajesh

തൃശൂർ: സിന്തറ്റിക്ക് ലഹരിയുടെ ഉറവിടം കേരളമല്ലെന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് ലഹരിയെത്തുന്നതെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. കൗമാരക്കാരിൽ വയലൻസും മയക്കുമരുന്ന് വെല്ലുവിളിയും വർദ്ധിക്കുന്നു. ഈ സംസ്‌കാരത്തിന് സിനിമയ്ക്ക് വലിയ പങ്കുണ്ട്. ഒരു ഭാഗത്ത് അക്രമം ആഘോഷിക്കപ്പെടുന്നു. ഏറ്റവും വലിയ വയലൻസ് എന്ന് പറഞ്ഞാണ് അടുത്ത കാലത്ത് ഒരു സിനിമ ഇറങ്ങിയത്. സിനിമ, വെബ് സീരീസ് എന്നിവ സമൂഹമാദ്ധ്യമങ്ങളിൽ ദുഃസ്വാധീനം ചെലുത്തുന്നു. കേരളം ലഹരിക്കെതിരായ പുതിയ മാതൃക തീർക്കും. കേരളത്തിൽ 60 കോടിയുടെ മയക്കുമരുന്ന് പോയ വർഷം പിടികൂടി. ആഗോള വ്യാപകമായി ഉണ്ടായ മയക്കുമരുന്ന് ഉപയോഗത്തിന്റെ വർദ്ധനവ് കേരളത്തിലും പ്രതിഫലിച്ചിട്ടുണ്ട്. കേരളം ഒറ്റക്കെട്ടായി നിൽക്കുക എന്ന നിലപാടല്ല പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MBR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA