SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.06 PM IST

ചുമ സിറപ്പുകൾക്ക് വിലക്ക് ഏർപ്പെടുത്തിയേക്കും ബാധകം 2 വയസ്സിന് താഴെയെന്ന് സൂചന

a

ന്യൂഡൽഹി: രാജ്യത്ത് 2 വയസിനു താഴെ പ്രായമുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നൽകുന്നത് വിലക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ ഇന്ത്യൻ ഫാ‌ർമക്കോപ്പിയ കമ്മിഷൻ ഇതു സംബന്ധിച്ച കരട് ശുപാർശ തയ്യാറാക്കിയെന്നാണ് അറിയുന്നു.മരുന്നുകളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് ഇന്ത്യൻ ഫാ‌ർമക്കോപ്പിയ കമ്മിഷനാണ്.

2025ൽ ചുമ മരുന്ന് കഴിച്ച് മദ്ധ്യപ്രദേശിൽ 24ഉം,രാജസ്ഥാനിൽ നാലും കുട്ടികൾ മരിച്ചിരുന്നു.ചില ചുമ മരുന്നുകളുടെ ബാച്ചുകളിൽ വിഷാംശം അടങ്ങിയിരിക്കുന്നത് പലപ്പോഴായി കണ്ടെത്തിരുന്നു.ഇതോടെയാണ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കടുത്ത നടപടികളിലേക്ക് അധികൃതർ കടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MEDICINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA