SignIn
Kerala Kaumudi Online
Friday, 23 October 2026 2.06 AM IST

നല്ലൊരു മനുഷ്യനാവുകയെന്നത് വലിയ നേട്ടം: ജെ.കെ. മേനോൻ

jk-new-new
സാമൂഹികപ്രതിബദ്ധതയുളള മികച്ച യുവ പ്രവാസിവ്യവസായിക്കുളള വി. ഗംഗാധരൻ സ്മാരകട്രസ്റ്റ് അവാർഡ് വ്യവസായ മന്ത്രി പി. രാജീവീൽ നിന്ന് സ്വീകരിച്ച ശേഷം എ.ബി.എൻ. കോർപറേഷൻ ചെയർമാനും നോ‌ർക്ക റൂട്ട്സ് ഡയറക്ടറുമായ ജെ.കെ. മേനോൻ സംസാരിക്കുന്നു

കൊല്ലം: എന്തൊക്കെ വെട്ടിപ്പിടിച്ചു,നേടി എന്നതിലല്ല,നല്ലൊരു മനുഷ്യനാവുകയെന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്ന് എ.ബി.എൻ. കോർപ്പറേഷൻ ചെയർമാനും നോർക്ക റൂട്ട്‌സ് ഡയറക്ടറുമായ ജെ.കെ. മേനോൻ. സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച യുവ പ്രവാസി വ്യവസായിക്കുള്ള വി. ഗംഗാധരൻ സ്മാരകട്രസ്റ്റ് അവാർഡ് വ്യവസായ മന്ത്രി പി. രാജീവീൽ നിന്ന് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയിൽ കുറച്ചുകാലം മാത്രം ജീവിതമുള്ളവരാണ് നമ്മൾ. ഇതിനിടയിൽ വരും തലമുറയ്ക്ക് എന്ത് പകർന്നു നൽകാൻ കഴിയുമെന്നാണ് ചിന്തിക്കേണ്ടത്. നല്ലൊരു മനുഷ്യനാകാനുള്ള പാഠമാണ് പകർന്നു നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വ്യവസായരംഗത്തെ വലിയ മാറ്റത്തിൽ പ്രവാസി സംരംഭകരുടെ സംഭാവനകൾ മറക്കാനാവില്ലെന്ന് മന്ത്രി രാജീവ് പറഞ്ഞു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കൊല്ലത്ത് കടപ്പാക്കട സ്‌പോർട്‌സ് ക്ലബിലെ സ്വരലയ ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് സമ്മേളനം റവന്യുമന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. കൊല്ലം നഗരത്തിലെ സമർത്ഥരായ 100 വിദ്യാർത്ഥികൾക്ക് തന്റെ പേരിലുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പ് ജെ.കെ. മോനോൻ വിതരണം ചെയ്തു. ഹിന്ദുസ്ഥാൻ ലാറ്റക്‌സിന്റെ മുൻ സി.എം.ഡിയും വി. ഗംഗാധരന്റെ മകനുമായ ഡോ.ജി. രാജ്‌മോഹൻ പ്രശസ്തിപത്രം അവതരിപ്പിച്ചു. ട്രസ്റ്റ് ചെയർമാൻ അഡ്വ.ജി. സത്യബാബു അദ്ധ്യക്ഷനായിരുന്നു. എൻ.കെ. പ്രേമചന്ദ്രൻ എംപി,ട്രസ്റ്റ് സെക്രട്ടറി ആർ.എസ്. ബാബു എന്നിവർ സംസാരിച്ചു. വി. ഗംഗാധരനെയും,ജെ.കെ. മേനോന്റെ പിതാവും വ്യവസായിയുമായിരുന്ന അഡ്വ.സി.കെ. മേനോനെയും അനുസ്മരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MENON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA