SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.51 AM IST

ബാലഗോകുലം പരിപാടിയിൽ എം.ജി വി.സി

mg

ആലപ്പുഴ: മാവേലിക്കരയിൽ നടന്ന ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനത്തിൽ എം.ജി സർവകലാശാല വൈസ്​ ​ചാൻസലർ ഡോ.ഡി.മാവൂത്​ പ​ങ്കെടുത്തത്​ വിവാദത്തിൽ. തിരുവനന്തപുരത്ത് ആർ.എസ്​.എസ്​ തലവൻ മോഹൻഭാഗവത്​ പ​ങ്കെടുത്ത ‘സംഘ്​പരിവാറിന്റെ നൂറുവർഷത്തെ പ്രയാണം’എന്ന പരിപാടിയിൽ മൂന്ന്​ വൈസ്​ ചാൻസലർമാൻ പ​​ങ്കെടുത്തത് വിവാദമായിരുന്നു. ഇതിനിടെയാണ് മാവേലിക്കര വദ്യാധിരാജ വിദ്യാപീഠം സെൻട്രൽ ആൻഡ്​ സൈനിക്​ സ്കൂളിൽ നടന്ന ബാലഗോകുലം പരിപാടിയുടെ ഉദ്​ഘാടകനായി എം.ജി വിസിയെത്തിയത്​. ബാലഗോകുലം ദക്ഷിണ കേരളം അദ്ധ്യക്ഷൻ ഡോ.എൻ. ഉണ്ണികൃഷ്ണനായിരുന്നു അദ്ധ്യക്ഷൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA