
കൊച്ചി: സാധാരണക്കാരുടെ കുടുംബ ബഡ്‌ജറ്റിനെ താളം തെറ്റിച്ച് ഇന്നുമുതൽ മിൽമ പാലിന് ലിറ്ററിന് നാലുരൂപ കൂടും. ഡബിൾ ടോൺഡ് മിൽക്ക് അര ലിറ്ററിന് (മിൽമ സ്മാർട്ട്) 27 രൂപയാണ് പുതുക്കിയ വില. ഹോമോജെനൈസ്ഡ് ടോൺഡ് മിൽക്ക് അര ലിറ്ററിന് 28 രൂപയും മിൽമ പ്രൈഡിന് (ഹോമോജെനൈസ്ഡ്) 30 രൂപയും നൽകണം. മിൽമ റിച്ച് സ്റ്റാൻഡഡൈസ്ഡ് മിൽക്ക് അര ലിറ്ററിന്(ഹോമോജെനൈസ്ഡ്) 32 രൂപയായി ഉയരും. ഉത്പാദനച്ചെലവ് കൂടിയതിനാലാണ് വില കൂട്ടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |