SignIn
Kerala Kaumudi Online
Monday, 21 September 2026 4.37 AM IST

'ആർഎസ്‌എസ് വിധേയരെ വിസിമാരാക്കുന്നു, ഗവർണർ കോടതി വിധികൾ അവഗണിച്ചു'; മന്ത്രി ആർ ബിന്ദു

READ ENGLISH VERSION
r-bindhu

തൃശൂർ: വൈസ് ചാൻസലർ നിയമനം ഗവർണറുടെ ഏകപക്ഷീയ തീരുമാനമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കോടതി വിധികൾ അവഗണിച്ച ഗവർണർ ആർഎസ്‌എസ് വിധേയരെ വിസിമാരാകുന്നുവെന്നും ബിന്ദു കുറ്റപ്പെടുത്തി. സംഭവത്തിൽ സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. ഗവർണർക്ക് കത്ത് നൽകുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ നൽകിയ പട്ടികയിൽ നിന്നുതന്നെ വിസിയെ നിയമിക്കണമെന്നും ബിന്ദു പറഞ്ഞു.

'സർവകലാശാലകളിൽ സർക്കാരിന് റോളില്ലെന്ന് വരുത്തുന്നു. സർക്കാർ നിർദേശമാണ് ഗവർണർമാർ പാലിക്കാറുള്ളത്. അക്കാഡമിക് യോഗ്യതയുള്ളവരാണ് വിസിമാർ ആകേണ്ടത്. കേരള സർവകലാശാല വിസി ജനാധിപത്യ മര്യാദ കാണിക്കണം. കേരള സർവകലാശാല വിഷയത്തിൽ മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ ചർച്ച നടത്തി സമവായത്തിൽ എത്തിയതായിരുന്നു. അടുത്ത ദിവസം തന്നെ ചാൻസലർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. രജിസ്‌ട്രാർക്ക് സർക്കാരിന്റെ പിന്തുണ തുടരും ' - മന്ത്രി ബിന്ദു പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: R BINDHU, VC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA