
തിരുവനന്തപുരം: മുൻമന്ത്രിയും മുസ്ലീംലീഗിന്റെ ഉന്നത നേതാവുമായ ഡോ.എം.കെ മുനീർ ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷനായേക്കും. കാബിനറ്റ് റാങ്കുള്ള പദവിയാണിത്. അനാരോഗ്യം കാരണം ഇത്തവണ മുനീർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. ശമ്പളവും ഓഫീസും ഔദ്യോഗിക വസതിയും കാറും സ്റ്റാഫുകളെയും കമ്മിഷൻ അദ്ധ്യക്ഷന് ലഭിക്കും. മന്ത്രിമാർക്ക് ലഭിക്കുന്ന ചികിത്സാ ആനുകൂല്യങ്ങളുമുണ്ട്. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ഈ പദവി വഹിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |