SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.19 AM IST

പോകുന്നവൻ പോക്കാ: എം.എം. മണി

a

പള്ളിവാസൽ (ഇടുക്കി): പോകുന്നവൻ പോക്കാണെന്നും പ്രസ്ഥാനം മുന്നോട്ടുപോകുമെന്നും മുൻ മന്ത്രി എം.എം. മണി എം.എൽ.എ. മുൻ മന്ത്രി ജി. സുധാകരൻ പാർട്ടി വിട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പാർട്ടിയുമായി പതിറ്റാണ്ട് ബന്ധമുള്ള എത്രയോ പേർ പാർട്ടി വിട്ടുപോയിട്ടുണ്ട്, പുറത്താക്കിയിട്ടുണ്ട്. അതുകൊണ്ട് ഞങ്ങൾക്കൊന്നുമില്ല. എം.എം. മണി പാർട്ടിയിൽ നിൽക്കുമ്പോൾ വലിയ പുള്ളിയാ. പാർട്ടി വിട്ടുപോയാൽ വെറും ശൂവാണ്. ജി. സുധാകരന് പരിഗണന കിട്ടിയില്ലെന്നത് ശരിയാണോയെന്ന് തനിക്ക് അറിയില്ല, ആലപ്പുഴയിലുള്ളവരാണ് അത് പറയേണ്ടത്. എങ്കിലും പാർട്ടി വിട്ടുപോകുന്നത് ശരിയല്ല. ദീർഘനാൾ മന്ത്രിയും പാർട്ടി ജില്ലാ സെക്രട്ടറിയുമായിരുന്നയാളാണ്. പാർട്ടിയിൽ നിൽക്കുന്നുണ്ടെങ്കിൽ നിൽക്കാം, അല്ലാത്തവർക്ക് പോകാം. ആരെയും കെട്ടിയിട്ടില്ല. സുധാകരൻ മത്സരിക്കുന്നതും മത്സരിക്കാത്തതും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. ജി. സുധാകരൻ മത്സരിക്കുന്നത് പാർട്ടിക്ക് വെല്ലുവിളിയാകുമോയെന്ന ചോദ്യത്തിന് ഒരു കോപ്പുമില്ലെന്നും പാർട്ടി നേരിട്ടോളുമെന്നും മണിയുടെ മറുപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MM MANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA