SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.43 AM IST

ബഡ്ജറ്റ് ക്വിസ് വിജയികൾ 13ന് പ്രധാനമന്ത്രിയെ കാണും

p

തിരുവനന്തപുരം:കേന്ദ്രബഡ്ജറ്റിനെക്കുറിച്ച് യുവജനവകുപ്പ് നടത്തിയ ക്വിസ്,ഉപന്യാസ മത്സരങ്ങളിൽ സംസ്ഥാനത്തുനിന്ന് വിജയിച്ച 387 പേർ 13ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. ബംഗളൂരുവിലെ ആർട്ട് ഒഫ് ലിവിംഗ് ഇന്റർനാഷണൽ സെന്ററിലാണ് കൂടിക്കാഴ്ച. ബഡ്ജറ്റ് ക്വിസ് പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വിജയിച്ചവരുടെ ശിൽപശാലയും ബംഗളൂരുവിൽ 12,13തീയതികളിൽ നടക്കും. അതിലും സംസ്ഥാനത്തുനിന്നുള്ള വിജയികൾ പങ്കെടുക്കുമെന്ന് മൈ ഭാരത് കേരള ഡയറക്ടർ എം.അനിൽകുമാർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA