SignIn
Kerala Kaumudi Online
Friday, 23 October 2026 3.45 AM IST

65-ാം പിറന്നാൾ സ്നേഹമധുരമാക്കി മോഹൻലാൽ

lal2

കൊച്ചി: ആരാധകരുടെയും സഹപ്രവർത്തകരുടെയും പ്രാർത്ഥനകളും ആശംസകളും ഏറ്റുവാങ്ങി മെഗാസ്റ്റാർ മോഹൻലാൽ 65-ാം പിറന്നാൾ സ്നേഹമധുരമാക്കി. എമ്പുരാൻ, തുടരും എന്നീ സിനിമകൾ വമ്പൻവിജയം നേടിയതിന്റെ ആഹ്ലാദവും അദ്ദേഹം പങ്കുവച്ചു. സുഹൃത്തും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ വീട്ടിൽ കേക്ക് മുറിച്ച് ലളിതമായിട്ടായിരുന്നു ആഘോഷം.

ആന്റണിയുടെ ഭാര്യ ശാന്തി, മക്കൾ ആശിഷ്, അനിഷ, അനിഷയുടെ ഭർതൃമാതാപിതാക്കളായ ഡോ. വിൻസെന്റ്, സിന്ധു എന്നിവരും പങ്കെടുത്തു. ആഘോഷത്തിന്റെ ചിത്രങ്ങൾ ആന്റണി സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

താരങ്ങളായ മമ്മൂട്ടി, ശോഭന, പൃഥ്വിരാജ്, മുകേഷ്, ഹണി റോസ് തുടങ്ങിയവരും സംവിധായകരും അണിയറപ്രവർത്തകരും രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരുമുൾപ്പെടെ പതിനായിരങ്ങൾ അദ്ദേഹത്തിന് ആശംസകൾ നേർന്നു. ഫാൻസ് അസോസിയേഷൻ പ്രവർത്തകർ വിവിധ ജീവകാരുണ്യപരിപാടികളും സംഘടിപ്പിച്ചു.

'ഉണ്ണികളേ ഒരു കഥ പറയാം" സിനിമയിലെ നായിക കാർത്തികയും ബാലതാരങ്ങളും മോഹൻലാലിന് ആശംസകൾ നേർന്നു. യദു കൃഷ്‌ണൻ, വിധു കൃഷ്‌ണൻ, വിമൽ, ബോബൻ, പ്രശോഭ്, ചൈതന്യ, അഭിജിത്, സ്വപ്ന, വിദ്യ എന്നിവർ ഒരുമിച്ചാണ് ഓൺലൈനിൽ എത്തിയത്.

സിനിമയിൽ 47 വർഷം തികയുന്ന ഡിസംബർ 25ന് തന്റെ ജീവചരിത്രം പ്രസിദ്ധീകരിക്കുമെന്ന് മോഹൻലാൽ അറിയിച്ചു. 'മുഖരാഗം" എന്ന പേരിൽ ഭാനുപ്രകാശാണ് ജീവചരിത്രം തയ്യാറാക്കിയത്. അവതാരിക എം.ടി. വാസുദേവൻ നായർ. ഉടൻ പ്രദർശനത്തിനെത്തുന്ന കണ്ണപ്പ സിനിമയുടെ സ്റ്റില്ലുകൾ പുറത്തുവിട്ട് അണിയറപ്രവർത്തകർ ആശംസകൾ നേർന്നു.സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം സിനിമയുടെ ചിത്രീകരണം പൂർത്തിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHANLAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA