SignIn
Kerala Kaumudi Online
Friday, 23 October 2026 10.04 AM IST

മത്സ്യത്തൊഴിലാളി സമാശ്വാസം; 3000 രൂപ വീതം നൽകിത്തുടങ്ങി

p

തിരുവനന്തപുരം:പഞ്ഞ മാസങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ കൈത്താങ്ങായി നടപ്പിലാക്കി വരുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവായതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു.

ആകെ 41.90 കോടി രൂപ വിതരണം ചെയ്യാനാണ് അനുമതി .കേന്ദ്ര വിഹിതമായ 1500 രൂപയും സംസ്ഥാന വിഹിതമായ 1500 രൂപയും ഉൾപ്പെടെ 3000 രൂപ വീതം വിതരണം ചെയ്തു തുടങ്ങി. പദ്ധതിയിൽ അംഗങ്ങളായ 1,49,755 മത്സ്യത്തൊഴിലാളികൾക്കാണ് ഇതിന്റെ പ്രയോജനം ..

നേരത്തെ, കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ വിഹിതം വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യം നിലനിന്നിരുന്നു.

സ​ഹ​ക​ര​ണ​ ​പെ​ൻ​ഷ​ൻ​കാർ
മു​ഖ്യ​മ​ന്ത്രി​ക്ക് ​നി​വേ​ദ​നം​ ​ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം​:​ 2021​ ​മു​ത​ൽ​ ​നി​റു​ത്ത​ലാ​ക്കി​യ​ ​ക്ഷാ​മ​ബ​ത്ത​ ​പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും​ 15​ ​ശ​ത​മാ​നം​ ​ഇ​ട​ക്കാ​ലാ​ശ്വാ​സം​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് ​കേ​ര​ള​ ​കോ​-​ഓ​പ​റേ​റ്റീ​വ് ​സ​‌​ർ​വീ​സ് ​പെ​ൻ​ഷ​ണേ​ഴ്സ് ​അ​സോ​സി​യേ​ഷ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​നി​വേ​ദ​നം​ ​ന​ൽ​കി.​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​എം.​ ​സു​കു​മാ​ര​ൻ,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​മു​ണ്ടൂ​ർ​ ​രാ​മ​കൃ​ഷ്ണ​ൻ,​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​എം.​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ,​ ​സെ​ക്ര​ട്ട​റി​ ​എ​സ്.​ ​ഉ​മാ​ച​ന്ദ്ര​ബാ​ബു​ ​എ​ന്നി​വ​രാ​ണ് ​നി​വേ​ദ​നം​ ​ന​ൽ​കി​യ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MONEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA