SignIn
Kerala Kaumudi Online
Monday, 27 July 2026 12.49 PM IST

കേരള മുസ്ളിം ജമാഅത്ത്: കാന്തപുരം പ്രസിഡന്റ്, ഖലീൽ തങ്ങൾ ജനറൽ സെക്രട്ടറി

1

കോഴിക്കോട്: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെയും ജനറൽ സെക്രട്ടറിയായി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരിയെയും വീണ്ടും തിരഞ്ഞെടുത്തു. എ.പി. അബ്ദുൽ കരീം ഹാജി ചാലിയമാണ് ഫിനാൻസ് സെക്രട്ടറി. കുറ്റ്യാടി സിറാജുൽ ഹുദ കാമ്പസിൽ നടന്ന ദ്വിദിന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് 2026-28 കാലയളവിലേക്കുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തത്. പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, എം.എൻ. കുഞ്ഞഹമ്മദ് ഹാജി, പട്ടുവം കെ.പി. അബൂബക്കർ മുസ്‌ലിയാർ, മാരായമംഗലം അബ്ദുറഹ്‌മാൻ ഫൈസി, സി. മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, ബി.എസ്. അബ്ദുള്ളക്കുഞ്ഞി ഫൈസി, എ. സൈഫുദ്ദീൻ ഹാജി, കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി, വി.എച്ച്. അലി ദാരിമി, എം.കെ. ഹാമിദ് ചൊവ്വ(വൈസ് പ്രസിഡന്റുമാർ), വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി, എൻ. അലി അബ്ദുല്ല, സി.പി. സൈദലവി, മജീദ് കക്കാട്, മാളിയേക്കൽ സുലൈമാൻ സഖാഫി, സയ്യിദ് ത്വാഹ സഖാഫി, മുസ്‌തഫ കോഡൂർ, മുഹമ്മദ് പറവൂർ, ജി. അബൂബക്കർ, അബൂബക്കർ പടിക്കൽ (സെക്രട്ടറിമാർ), 66 അംഗ പ്രവർത്തക സമിതിയെയും സമ്മേളനം തിരഞ്ഞെടുത്തു. സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ പുനഃസംഘടനയ്ക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUSLIM JAMATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA