
തിരുവനന്തപുരം: ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ നിറത്തിന്റെ പേരിൽ അപമാനിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.
കറുത്തിട്ടാണോ വെളുത്തിട്ടാണോ എന്നു നോക്കിയല്ല ഒരാളെ വിലയിരുത്തേണ്ടതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ സ്ഥാനത്തിരിക്കുന്ന ഒരാളെപ്പോലും നിറത്തിന്റെ പേരിൽ അപമാനിക്കുന്നുവെങ്കിൽ കേരളത്തിൽ ഫ്യൂഡൽ ജീർണത ഇപ്പോഴും അവശേഷിക്കുന്നുവെന്നാണു മനസിലാക്കേണ്ടത്. ഇടതുപക്ഷത്തുള്ളവരെ കരിങ്കുരങ്ങെന്നു വിളിച്ചവർ വരെ ഇവിടെയുണ്ട്. കെട്ടിലമ്മമാർ വെളുപ്പും പാടത്തു പണിയെടുക്കുന്നവർ കറുപ്പുമായി കരുതി വിവേചനത്തോടെ കണ്ടിരുന്ന കാലമുണ്ടായിരുന്നു. അതിനെ ഇല്ലാതാക്കിയ നാടാണ് കേരളം. അത് പൂർണമായി മാറിയിട്ടില്ലെന്നാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |