SignIn
Kerala Kaumudi Online
Wednesday, 08 July 2026 1.23 PM IST

ഇൻഷുറൻസുള്ള വാഹനത്തിന് പിഴയിട്ട സംഭവം; എംവിഐക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത് വടക്കാഞ്ചേരി പൊലീസ്

police-jeep-insurance
പൊലീസും എംവിഐയും പുറത്തുവിട്ട രേഖകൾ

തൃശൂർ: ഇൻഷുറൻസുള്ള പൊലീസ് വാഹനത്തിന് ഇൻഷുറൻസില്ലെന്ന് പറഞ്ഞ് പിഴ ചുമത്തിയ സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വെഹിക്കിൾ ഇൻസ്‌പെക്‌ടർ പി വി ബിജുവിനെതിരെയാണ് വടക്കാഞ്ചേരി പൊലീസ് കേസെടുത്തത്. കൃത്യനിർവഹണത്തിന് തടസം സൃഷ്‌ടിച്ചു, സോഷ്യൽ മീഡിയ വഴി വാർത്ത പ്രചരിപ്പിച്ച് പൊലീസ് സേനയ്‌ക്ക് അവമതിപ്പുണ്ടാക്കി എന്നീ കുറ്റങ്ങൾക്കാണ് കേസ്. എംവിഡി പിഴ ചുമത്തിയതിന് പിന്നാലെ കഴിഞ്ഞദിവസം പൊലീസ് രേഖകൾ പുറത്തുവിട്ടിരുന്നു.

വടക്കാഞ്ചേരി പൊലീസിന്റെ നൈറ്റ് പട്രോളിംഗ് വാഹനം തടഞ്ഞുനിർത്തിയാണ് പി വി ബിജു 4,000 രൂപ പിഴയിട്ടത്. പൊലീസ് വാഹനത്തിന് പിഴയിട്ടതിന് പിന്നാലെ എംവിഐ വാർത്താക്കുറിപ്പും പുറത്തിറക്കി. ഇതോടെയാണ് വാഹനത്തിനിറെ ഇൻഷുറൻസ് രേഖകൾ പൊലീസ് പുറത്തുവിട്ടത്. അതേസമയം, എംവിഐയുടെ സ്വകാര്യ വാഹനത്തിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് തെളിയിക്കുന്ന രേഖകൾ വടക്കാഞ്ചേരി പൊലീസ് പുറത്തുവിട്ടു.

English Summary

Wadakkanchery Police have registered a non-bailable case against Motor Vehicle Inspector P.V. Biju after he fined a police patrol vehicle, allegedly claiming it lacked valid insurance despite the vehicle being insured. Police accused the officer of obstructing official duties and bringing disrepute to the police force by publicizing the incident on social media. In response to the dispute, the police released the vehicle's insurance documents and also alleged that the MVI's private vehicle did not have a valid pollution certificate.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MVI CASE, VEHICLE INSURANCE FINE, WADAKKANCHERY POLICE, MVI JAMYAMILLA CASE, INSURANCE FINE KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA