SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.08 AM IST

ആരാധനാലയങ്ങളിൽ അരാജകത്വം പാടില്ല

s

ന്യൂഡൽഹി: ആരാധനാലയങ്ങളിൽ അരാജകത്വമുണ്ടാകാൻ പാടില്ലെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി. ശബരിമല യുവതീപ്രവേശനമടക്കം വിശ്വാസ വിഷയങ്ങളിൽ വാദം കേൾക്കുകയായിരുന്നു 9 അംഗ ഭരണഘടനാ ബെഞ്ച്.

ആർക്കും ഏതു ആരാധനാലയത്തിലും പ്രവേശിച്ച് അവരുടെ മതപരമായ രീതിയിൽ ആരാധന നടത്താൻ കഴിയില്ലെന്ന് ഡൽഹി നിസാമുദ്ദിൻ ദർഗയിലെ ആത്മീയ നേതാവ് സയിദ് അൽതമാസ് നിസാമിയുടെ അഭിഭാഷകൻ നിസാം പാഷ വാദിച്ചു. മുസ്ലിം പള്ളിയിൽ കയറി ആരതി നടത്താൻ കഴിയില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ആ സമയത്താണ് ജസ്റ്റിസ് അഹ്സാനുദ്ദിൻ അമാനുള്ളയുടെ പ്രതികരണം. അതേ സമയം, കോടതിയിൽ മറ്രു മതങ്ങളെ താഴ്‌ത്തിക്കെട്ടാൻ ശ്രമിച്ച അഭിഭാഷകനും ബി.ജെ.പി നേതാവുമായ അശ്വിനി കുമാ‌ർ ഉപാദ്ധ്യായയെ ഭരണഘടനാ ബെഞ്ച് ശാസിച്ചു.

ആചാരങ്ങൾ

മുടങ്ങരുത്

യുവതീപ്രവേശനത്തെ എതിർക്കുന്നവരുടെ വാദം കേൾക്കൽ ഇന്നലെ അവസാനിച്ചു. അനുകൂലിക്കുന്നവരുടെ വാദം കേൾക്കൽ ഇന്നാരംഭിക്കും. സംസ്ഥാന സർക്കാരിനും നിലപാട് അറിയിക്കേണ്ടതുണ്ട്. താന്ത്രികവും മതപരവുമായ ആചാരങ്ങൾ മുടങ്ങാൻ പാടില്ലെന്നും, അങ്ങനെയുണ്ടായാൽ കേരളത്തിലെ ക്ഷേത്രങ്ങളുടെ ദിവ്യത്വം നഷ്‌ടപ്പെടുമെന്നും ഹർജിക്കാരുടെ അഭിഭാഷകൻ വി. ചിദംബരേഷ് വാദിച്ചു. ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന് ഓൾ കേരള ബ്രാഹ്‌മണ ഫെഡറേഷനു വേണ്ടി ഹാജരായ അഡ്വ. എം.ആർ. അഭിലാഷ് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA