SignIn
Kerala Kaumudi Online
Monday, 21 September 2026 4.37 AM IST

നവകേരള സദസിൽ എ.വി.ഗോപിനാഥ്

navakerala-sadas

പാലക്കാട്: മുൻ ഡി.സി.സി പ്രസിഡന്റ് എ.വി.ഗോപിനാഥ് നവകേരള സദസിൽ പങ്കെടുത്തു. നവകേരള സദസിനെതിരായ ബഹിഷ്‌കരണാഹ്വാനം യു.ഡി.എഫിന്റേതാണെന്നും തന്റേതല്ലെന്നുമാണ് ന്യായീകരണം. നവകേരള സദസ് പോലെ ഒരു സംഭവം കേരള രാഷ്ട്രീയ ചരിത്രത്തിലുണ്ടായിട്ടില്ല. നവകേരള നിർമ്മിതിക്ക് എല്ലാവരും ഒന്നിച്ചുപോകണമെന്നാണ് മുഖ്യമന്ത്രി അഭ്യർത്ഥിച്ചത്. ഇതിനോടു മുഖം തിരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിനൊപ്പമാണ് ഗോപിനാഥ് യോഗത്തിനെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAVAKERALA SADAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA