SignIn
Kerala Kaumudi Online
Friday, 23 October 2026 3.21 AM IST

നവീനെതിരെ മുഖ്യമന്ത്രിയുടെ സെല്ലിൽ പരാതി ലഭിച്ചിട്ടില്ല

naveen-babu

തിരുവനന്തപുരം: ജീവനൊടുക്കിയ കണ്ണൂർ എ.ഡി.എമ്മിനെതിരെ കൈക്കൂലി ആരോപണം സംബന്ധിച്ച പരാതി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ലഭിച്ചിട്ടില്ല. പരാതി ലഭ്യമായാൽ അത് സംബന്ധിച്ച വിവരങ്ങൾ പരാതിക്കാരന് ഇ-മെയിൽ വഴിയോ എസ്.എം.എസ് മുഖേനയോ കൈമാറുകയാണ് പതിവ്. അങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്നും അധികൃത‌ർ വിശദീകരിക്കുന്നു. പുതുതായി തുടങ്ങുന്ന പെട്രോൾ പമ്പിന് എൻ.ഒ.സി ലഭിക്കാൻ എ.ഡി.എം കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് കാട്ടി അപേക്ഷകനായ ടി.വി. പ്രശാന്തനാണ് പരാതി നൽകിയതെന്ന് പറയപ്പെടുന്നു. ഇത്തരമൊരു പരാതി എവിടെയും ലഭിച്ചിട്ടുണ്ടെന്ന് ഇന്നലെ വരെ ഔദ്യോഗിക സംവിധാനങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.

 കൊ​ന്നു​ ​ക​ള​ഞ്ഞി​ല്ലേ...​ ​ഞ​ങ്ങ​ളു​ടെ​ ​പ്രി​യ​ ​സോ​ദ​ര​നെ

​'​വാ​ളി​​​നേ​ക്കാ​ൾ​ ​മൂ​ർ​ച്ച​യു​ള്ള​ ​വാ​ക്കു​കൊ​ണ്ട്​​ ​കൊ​ന്നു​ക​ള​ഞ്ഞി​ല്ലേ...​ ​ഞ​ങ്ങ​ളു​ടെ​ ​പ്രി​യ​ ​സോ​ദ​ര​നെ​"...​ ​എ.​ഡി.​എം​ ​കെ.​ ​ന​വീ​ൻ​ ​ബാ​ബു​വി​ന്റെ​ ​ചേ​ത​ന​യ​റ്റ​ ​ശ​രീ​രം​ ​പൊ​തു​ദ​ർ​ശ​ന​ത്തി​ന്​​ ​കി​ട​ത്തി​യ​ ​പ​ത്ത​നം​തി​ട്ട​ ​ക​ള​ക്​​ട​റേ​റ്റ്​​ ​മു​റ്റ​ത്ത്​​ ​ഉ​യ​ർ​ത്തി​യ​ ​ബോ​ർ​ഡു​ക​ളി​ലൊ​ന്നി​ലെ​ ​വ​രി​ക​ൾ​ ​ദുഃ​ഖ​ഭാ​ര​ത്താ​ൽ​ ​അ​മ​ർ​ത്തി​പ്പി​ടി​ച്ച​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​രോ​ഷ​പ്ര​ക​ട​ന​മാ​യി​രു​ന്നു.​ ​'​ന​വീ​ൻ​ ​പാ​വ​ങ്ങ​ളു​ടെ​ ​അ​ത്താ​ണി​"​ ​എ​ന്ന്​​ ​ഉ​ച്ച​ത്തി​ൽ​ ​അ​ഭി​മാ​ന​ത്തോ​ടെ​ ​വി​ളി​ച്ച്​​ ​ഒ​രു​വേ​ള​ ​അ​വ​ർ​ ​നി​യ​ന്ത്ര​ണം​ ​വി​ട്ടു.​ ​ക​ള​ക്ട​റേ​റ്റി​ൽ​ ​ന​വീ​ൻ​ ​ബാ​ബു​വി​ന്റെ​ ​അ​ന്ത്യ​യാ​ത്ര​ ​ച​ട​ങ്ങു​ക​ളി​ൽ​ ​നൊ​മ്പ​ര​​​പ്പെ​ടു​ത്തു​ന്ന​ ​കാ​ഴ്ച​ക​ളാ​യി​രു​ന്നു.​ ​അ​ദ്ദേ​ഹ​ത്തിെ​നൊ​പ്പം​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ ​അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ച്ച് ​ക​ണ്ണീ​രോ​ടെ​ ​മ​ട​ങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAVEEN BABU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA