
പത്തനംതിട്ട: അന്തരിച്ച മുൻ എ.ഡി.എം നവീൻ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷയും ഇന്നലെ നടന്ന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പണിമുടക്കിൽ പങ്കെടുത്തു. സി.പി.എം അനുകൂല സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനിലെ അംഗമാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയർ സൂപ്രണ്ടായ മഞ്ജുഷ.
പ്രതിപക്ഷ പാർട്ടികളുടെ സർവീസ് സംഘടനാ കൂട്ടായ്മയായ സെറ്റോ, സി.പി.ഐ സംഘടനയായ ജോയിന്റ് കൗൺസിൽ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്. സമരത്തിന്റെ കാരണങ്ങളോട് യോജിപ്പുള്ളതിനാലാണ് പണിമുടക്കിയതെന്നും തീരുമാനം വ്യക്തിപരമാണെന്നും മഞ്ജുഷ പറഞ്ഞു. അംഗമായ സംഘടനയിൽ നിന്ന് മാറിയിട്ടില്ലെന്നും അവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |