SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.05 AM IST

ജുഡിഷ്യറി അദ്ധ്യായം മാറ്റിയെഴുതാൻ വിദഗ്ദ്ധ സമിതി

a

ന്യൂഡൽഹി: ജുഡിഷ്യറിയെ കുറിച്ചുള്ള എൻ.സി.ഇ.ആർ.ടി എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്‌തകത്തിലെ അദ്ധ്യായം മാറ്റിയെഴുതാൻ വിദഗ്ദ്ധ സമിതി രൂപീകരിച്ചു. മുൻ സുപ്രീം കോടതി ജഡ്‌ജിമാരായ ഇന്ദു മൽഹോത്ര,​ അനിരുദ്ധ ബോസ്,​ മുൻ അറ്റോർണി ജനറലും മലയാളിയുമായ കെ.കെ. വേണുഗോപാൽ തുടങ്ങിയവരാണ് സമിതി അംഗങ്ങൾ.

ജുഡിഷ്യറിയിലെ അഴിമതി പരാമർശിക്കുന്ന പാഠഭാഗം വൻ വിവാദമായിരുന്നു. സുപ്രീംകോടതി സ്വമേധയാ കേസെടുത്ത് പാഠപുസ്‌തകം നിരോധിച്ചു. അദ്ധ്യായം തയ്യാറാക്കിയ മൂന്ന് വിദ്യാഭ്യാസ വിദഗ്ദ്ധരെ ബ്ലാക്‌ലിസ്റ്റ് ചെയ്‌തു. ഇവരെ പൊതുഫണ്ട് ഉൾപ്പെട്ട ഒരു ജോലിയും ഏൽപ്പിക്കരുതെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് നിർദ്ദേശിച്ചിരുന്നു. അദ്ധ്യായം തയ്യാറാക്കാൻ വിദഗ്ദ്ധസമിതി കേന്ദ്രസർക്കാർ രൂപീകരിക്കണമെന്നും ഉത്തരവിട്ടു. സമിതി രൂപീകരിച്ചെന്ന് സോളിസിറ്രർ ജനറൽ തുഷാർ മേത്ത അറിയിച്ചതോടെ സ്വമേധയാ എടുത്ത കേസ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് ഇന്നലെ തീർപ്പാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NCERT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA