SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.49 PM IST

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം കേരളത്തിലേക്കും

p

ജയ്‌‌പൂർ: മേയ് മൂന്നിന് നടന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (നീറ്റ് യു.ജി) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് 13 പേരെ രാജസ്ഥാൻ പൊലീസ് കസ്റ്റഡിയിലെടുത്തു. സികാറിലെ കോച്ചിംഗ് സെന്റർ ഉടമ, പേയിംഗ് ഗസ്റ്റ് കെട്ടിടത്തിന്റെ ഉടമ, രണ്ട് വിദ്യാർത്ഥികൾ എന്നിവരെയടക്കമാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കേരളത്തിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കേരളത്തിൽ എം.ബി.ബി.എസിന് പഠിക്കുന്ന രാജസ്ഥാനിലെ ചുരു സ്വദേശിയായ വിദ്യാർത്ഥിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

സികാറിലെ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിച്ച ചോദ്യപേപ്പറിലെ 600 ചോദ്യങ്ങളും യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. നീറ്റ് പരീക്ഷയ്ക്ക് രണ്ടുദിവസം മുൻപാണ് സികാറിൽ ചോദ്യാവലി പ്രചരിച്ചത്. 20,000 മുതൽ രണ്ടുലക്ഷം രൂപയ്ക്ക് വരെയാണ് ഇത് വിറ്റത്. പരീക്ഷയ്ക്കു മുൻപ് ഏകദേശം 30,000 ചോദ്യാവലികൾ വിറ്റെന്നാണ് വിവരം. അന്വേഷണവുമായി സഹകരിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കി.

നീ​റ്റ് ​ലേ​ല​മാ​യി​ ​മാ​റി​യെ​ന്ന് ​രാ​ഹുൽ

ന്യൂ​ഡ​ൽ​ഹി​:​ ​മെ​ഡി​ക്ക​ൽ​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യാ​യ​ ​നീ​റ്റ് ​ലേ​ല​മാ​യി​ ​മാ​റി​യെ​ന്നും​ ​ഇ​ന്ത്യ​യി​ലെ​ ​യു​വാ​ക്ക​ളു​ടെ​ ​സ്വ​പ്ന​ങ്ങ​ൾ​ക്ക് ​മോ​ദി​ ​സ​ർ​ക്കാ​ർ​ ​വ​ലി​യ​ ​ഭീ​ഷ​ണി​യാ​ണെ​ന്നും​ ​ലോ​ക്‌​സ​ഭാ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​പ​റ​ഞ്ഞു.​ ​ഉ​റ​ക്ക​മ​ള​ച്ച് ​പ​ഠി​ക്കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ഭാ​വി​യാ​ണ് ​പ​ര​സ്യ​മാ​യി​ ​ലേ​ലം​ ​ചെ​യ്യ​പ്പെ​ടു​ന്ന​ത്.​ ​ഇ​ത് ​ആ​ദ്യ​മാ​യ​ല്ല.​ 10​ ​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ 89​ ​ചോ​ദ്യ​പേ​പ്പ​ർ​ ​ചോ​ർ​ച്ച​ക​ൾ,​ 48​ ​പു​നഃ​പ​രീ​ക്ഷ​ക​ൾ.​ ​പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്ന് ​വാ​ഗ്‌​ദാ​നം​ ​മാ​ത്രം.​ ​ബി.​ജെ.​പി​ ​ഭ​ര​ണ​ത്തി​ൻ​ ​കീ​ഴി​ൽ​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​അ​ഴി​മ​തി​ ​യു​വാ​ക്ക​ളു​ടെ​ ​ഭാ​വി​ ​ത​ക​ർ​ക്കു​ക​യാ​ണെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​പ്രി​യ​ങ്കാ​ ​ഗാ​ന്ധി​യും​ ​ആ​രോ​പി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA