
നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ്, നീറ്റ് ഡെന്റൽ പി.ജി പ്രവേശന പരീക്ഷയായ നീറ്റ് എം.ഡി.എസ് 2025 ന് ഇന്നു മുതൽ മാർച്ച് 10 വരെ ഓൺലൈനായി അപേക്ഷിക്കാം. ഏപ്രിൽ 19 നാണു പരീക്ഷ.
2024-ൽ മാർച്ച് 31 നകം ഇന്റേൺഷിപ് പൂർത്തിയാക്കുന്നവർക്ക് അപേക്ഷിക്കാൻ അവസരം നൽകിയിരുന്നെങ്കിലും പിന്നീട് ജൂൺ 30 വരെ നീട്ടിയിരുന്നു. രാജ്യത്തെ സർക്കാർ, സ്വാശ്രയ, ഡീംഡ്, സ്വകാര്യ ഡെന്റൽ കോളേജുകളിൽ ഡെന്റൽ സയൻസ് ബിരുദാനന്തര പ്രോഗ്രാമായ എം.ഡി.എസിന് പ്രവേശനം നീറ്റ് എം.ഡി.എസ് സ്‌കോർ വിലയിരുത്തിയാണ്. വിശദമായ നോട്ടിഫിക്കേഷൻ www.natboard.edu.in /exam-neetmds ൽ. ഇതുമായി ബന്ധപ്പെട്ട ഇൻഫർമേഷൻ ബുള്ളറ്റിൻ ഉടൻ പുറത്തിറങ്ങും. www.natboard.edu.in, www.nbe.edu.in.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (KAS) നോട്ടിഫിക്കേഷൻ ഉടൻ
രണ്ടാമത് കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ (KAS) നോട്ടിഫിക്കേഷൻ ഉടൻ പുറത്തിറങ്ങും. കേരള പബ്ലിക് സർവീസ് കമ്മിഷനാണ് പരീക്ഷ നടത്തുന്നത്. ബിരുദധാരികൾക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. 30ഓളം ഒഴിവുകളാണ് കണക്കാക്കിയിരിക്കുന്നത്. നേരിട്ടുള്ള നിയമനത്തിന് 21- 32 ആണ് പ്രായപരിധി. നോൺ ഗസറ്റഡ് ജീവനക്കാർക്ക് 21-40 ഉം, ഗസറ്റഡ് ജീവനക്കാർക്ക് 50 ഉം ആണ് ഉയർന്ന പ്രായപരിധി. രണ്ടു തലങ്ങളിലായി പരീക്ഷയുണ്ടാകും.
പ്ലസ് ടു വിനു ശേഷം ഇന്റഗ്രേറ്റഡ് മാനേജ്മന്റ് പ്രോഗ്രാം
പ്ലസ് ടു പൂർത്തിയാക്കിയവർക്കും ബോർഡ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കും ജമ്മു, ബോധ്ഗയ എന്നിവിടങ്ങളിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റിൽ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്‌മെന്റിന് അപേക്ഷിക്കാം. ഏറെ തൊഴിൽ സാദ്ധ്യതയുള്ള പ്രോഗ്രാമാണിത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്. 2023, 2024 ലോ, 2025 ലോ പരീക്ഷ പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്ലസ് ടു ഏത് ഗ്രൂപ്പെടുത്ത വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഏപ്രിൽ 26 ന് വൈകിട്ട് 3 മുതൽ 5.30 വരെയാണ് പരീക്ഷ. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഡാറ്റ ഇന്റർപ്രട്ടേഷൻ & ലോജിക്കൽ റീസണിംഗ്, വെർബൽ എബിലിറ്റി & റീഡിംഗ് കോംപ്രിഹെൻഷൻ എന്നിവയിൽ നിന്നുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. നെഗറ്റീവ് മാർക്കിംഗ് രീതി നിലവിലുണ്ട്. മാർച്ച് 10 വരെ അപേക്ഷിക്കാം. www.exams.nta.ac.
അപേക്ഷ
തീയതി നീട്ടി
തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയനിൽ കരാർ അടിസ്ഥാനത്തിൽ ജനറൽ മാനേജർ തസ്തികയിലേക്ക് 25ന് വൈകിട്ട് 5വരെ അപേക്ഷിക്കാം. കൊമേഴ്സ്,ഇക്കണോമിക്സ്,മാനേജ്മെന്റ് തുടങ്ങിയ വിഷയത്തിൽ മുഴുവൻ സമയ ബിരുദാനന്തര ബിരുദവും,എച്ച്.ഡി.സി ആൻഡ് ബി.എം/ജെ.ഡി.സി ആണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 50വയസ്. കുറഞ്ഞ ശമ്പളം 60,000 രൂപ പരമാവധി 1 ലക്ഷം രൂപ വരെ. വിശദവിവരങ്ങൾക്ക്: www.scu.kerala.gov.in,ഫോൺ:0471 2320420.
ഓർമിക്കാൻ...
1. ഇഗ്നോ അഡമിഷൻ:- ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി 2025 ജനുവരി അഡ്മിഷന് അപേക്ഷിക്കാനുള്ള അവസാന തീയതി 28 ആയി ദീർഘിപ്പിച്ചു. വെബ്‌സൈറ്റ്: ignouadmission.samarth.edu.in.
2. NEST രജിസ്ട്രേഷൻ:- NISER, UM-CEBS എന്നിവിടങ്ങളിലെ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എം.എസ്സി പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന നാഷണൽ എൻട്രൻസ് സ്ക്രീനിംഗ് ടെസ്റ്റിന് മേയ് 9 വരെ അപേക്ഷിക്കാം. ജൂൺ 22ന് പരീക്ഷ. വെബ്‌സൈറ്റ്: nestexam.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |