SignIn
Kerala Kaumudi Online
Friday, 02 October 2026 10.33 PM IST

തലസ്ഥാനത്ത് കനത്ത മഴ, റെഡ് അലർട്ട്; ഇടിമിന്നലേറ്റ് ഒരു മരണം, രണ്ടുപേർക്ക് പരിക്ക്

READ ENGLISH VERSION
heavy-rain
കേരള കൗമുദി ഫയൽ ചിത്രം

തിരുവനന്തപുരം: തലസ്ഥാനത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര കുന്നത്തുകാലിൽ വിൻസെന്റ് (52) ആണ് മരിച്ചത്. വീടുപണിക്കിടെയായിരുന്നു സംഭവം. വിൻസെന്റിന്റെ ഒപ്പമുണ്ടായിരുന്ന ദാസയ്യൻ, അജീഷ് എന്നിവർക്കും മിന്നലേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരുവനന്തപുരത്ത് അടുത്ത മൂന്ന് മണിക്കൂർ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. അതിനുശേഷം യെല്ലോ അലർട്ടാണുള്ളത്. കൊല്ലത്ത് അടുത്ത് മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് മുഴുവൻ സമയവും ഓറഞ്ച് അലർട്ടാണ്.

യെല്ലോ അലർട്ട്

01/10/2026: തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്

04/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം

05/10/2026: പത്തനംതിട്ട, ഇടുക്കി, മലപ്പുറം

പ്രതീക്ഷിക്കാവുന്ന ആഘാതങ്ങൾ

  • പ്രധാന റോഡുകളിലെ വെള്ളക്കെട്ട്, വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
  • താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാദ്ധ്യത.
  • മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം, അപകടം എന്നിവയിലേക്ക് നയിച്ചേക്കാം.
  • വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാദ്ധ്യത.
  • ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യത.
  • മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്ക് നാശമുണ്ടാക്കാനും സാദ്ധ്യതയുണ്ട്.

നിർദേശങ്ങൾ

  • ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക.
  • അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി സുരക്ഷിത മേഖലകളിൽ തുടരുക.

English Summary

A 52-year-old man, Vincent, died after being struck by lightning while working on a house in Kunnathukal, Neyyattinkara, Thiruvananthapuram. Two others who were with him were also struck and hospitalized. Red alert was issued in Thiruvananthapuram, while orange alerts covered several districts amid warnings of heavy rain and related hazards.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEYYATTINKARA LIGHTNING DEATH, THIRUVANANTHAPURAM LIGHTNING, KERALA LIGHTNING ALERT, VINCENT LIGHTNING DEATH, KERALA WEATHER ALERT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA