SignIn
Kerala Kaumudi Online
Tuesday, 28 July 2026 10.45 AM IST

നിതിനെതിരെ പരാതി ലഭിച്ചിട്ടില്ല: പൊലീസ്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ (23) ഹോസ്റ്റൽ മുറി പൊലീസ് പൂട്ടി സീൽവച്ചു. നിതിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് പൊലീസിന് മുൻപിൽ നേരത്തെ പരാതിയുണ്ടെന്ന കോളേജിന്റെ വാദം ചക്കരക്കൽ പൊലീസ് നിഷേധിച്ചു. ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

അതേസമയം, നിതിൻ രാജിന് കോളേജിനുപുറത്ത് ചില സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച പ്രശ്നങ്ങളും കേസുമുള്ളതായും കോളേജിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നുമാണ് കോളജ് അധികൃതർ പറയുന്നത്. നിതിൻരാജ് ആശുപത്രി കെട്ടിടത്തിന്റെ ഇടനാഴിയിലൂടെ മുകളിലത്തെ നിലയിലേക്കു പോകുന്നത് സി.സി ടിവി ദൃശ്യങ്ങളിലുണ്ട്. നിതിൻരാജ് വെള്ളിയാഴ്ച 12.30നുള്ള ക്ലാസിൽ കയറാതെ പുറത്തുനിൽക്കുന്നത് കണ്ടതായും കോളേജ് അധികൃതർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NITHIN DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA