SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

ട്രസ്റ്റ് ചെയർമാന്റെ ഇടപാടുകൾ ദുരൂഹം

a

കണ്ണൂർ: ഭൂമി കൈയേറ്റം, തരംമാറ്റൽ, വ്യാജരേഖ ഉണ്ടാക്കൽ, അനധികൃത പണമിടപാട്, വിദേശ കറൻസി ഇടപാട് എന്നിവ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിസ്ഥാനത്തുള്ളയാളാണ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് നയിക്കുന്ന ട്രസ്റ്റിന്റെ ചെയർമാനായ അബ്ദുൽ ജബ്ബാർ ഹാജി. മെഡിക്കൽ കോളേജ്, എൻജിനിയറിംഗ് കോളേജ്, ഫാർമസി കോളേജ്, നഴ്സിംഗ് കോളേജ്, സ്റ്റാർ ഹോട്ടൽ എന്നിവ ഉൾപ്പെടെ വലിയ സ്ഥാപനശൃംഖല ഉണ്ടായിരുന്ന പ്രസ്റ്റീജ് എഡ്യൂക്കേഷണൽ ട്രസ്റ്റിനു കീഴിൽ ഇപ്പോൾ ഡെന്റൽ കോളേജും എൻജിനിയറിംഗ് കോളേജും പാരാമെഡിക്കൽ കോഴ്സുകളും മാത്രമാണുള്ളത്.

2006 ഒക്ടോബറിൽ ഇവിടെ എം.ബി.ബി.എസ്‌ കോഴ്സ് തുടങ്ങി. പ്രവേശനത്തിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് 2012ൽ എം.ബി.ബി.എസ് രജിസ്‌ട്രേഷൻ നടപടികൾ ആരോഗ്യ സർവകലാശാല മരവിപ്പിച്ചു. പിന്നാലെ മെഡിക്കൽ കോളേജിന്റെ അംഗീകാരവും നഷ്ടമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NITHIN DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA