SignIn
Kerala Kaumudi Online
Friday, 23 October 2026 3.57 AM IST

പ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്റ്റൈപ്പെൻഡോടെ നഴ്സിംഗ് പഠനം

p

തിരുവനന്തപുരം: പ്ലസ്ടുവിനുശേഷം ജർമ്മനിയിൽ സ്റ്റൈപ്പെൻഡോടെയുള്ള സൗജന്യ നഴ്സിംഗ് പഠനത്തിനും തുടർന്ന് ജോലിക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ രണ്ടാംബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ജർമ്മൻ ഭാഷ പരിശീലനം (ബി 2 ലെവൽ വരെ), നിയമന പ്രക്രിയയിലുടനീളമുളള പിന്തുണ, ജർമ്മനിയുടെ ആരോഗ്യ പരിപാലന മേഖലയിൽ തൊഴിൽ സാദ്ധ്യത, ജർമ്മനിയിലെത്തിയ ശേഷം പഠനസമയത്ത് പ്രതിമാസ സ്റ്റൈപ്പെൻഡ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. ജർമ്മനിയിൽ രജിസ്റ്റേർഡ് നഴ്സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണൽ നഴ്സിംഗ് ട്രെയിനിംഗാണ് പദ്ധതി വഴി ലഭിക്കുന്നത്. ബയോളജി ഉൾപ്പെടുന്ന സയൻസ് സ്ട്രീമിൽ, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാർക്കുണ്ടാകണം. ജർമ്മൻ ഭാഷയിൽ ബി 1, ബി 2 ലെവൽ പാസ്സായവരുമാകണം. www.norkaroots.org , www.nifl.norkaroots.org സന്ദർശിച്ച്, ഇംഗ്ലീഷിൽ തയ്യാറാക്കിയ വിശദമായ സി.വി, മോട്ടിവേഷൻ ലെറ്റർ, ജർമ്മൻ ഭാഷായോഗ്യത, മുൻപരിചയം (ഓപ്ഷണൽ), വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, മറ്റ് അവശ്യരേഖകളുടെ പകർപ്പുകൾ എന്നിവ സഹിതം 31നകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. അഭിമുഖം 2025 മാർച്ചിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org, www.nifl.norkaroots.org.

സൗ​ദി​യി​ൽ​ ​സ്റ്റാ​ഫ് ​ന​ഴ്സ് ​(​പു​രു​ഷ​ൻ,​ ​മു​സ്ലിം)

തി​രു​വ​ന​ന്ത​പു​രം​:​ ​സൗ​ദി​അ​റേ​ബ്യ​ ​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലേ​ക്കു​ള​ള​ ​സ്റ്റാ​ഫ് ​ന​ഴ്സ് ​(​പു​രു​ഷ​ൻ,​ ​മു​സ്ലിം​)​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​നോ​ർ​ക്ക​ ​റൂ​ട്ട്സ് ​റി​ക്രൂ​ട്ട്മെ​ന്റ് ​സം​ഘ​ടി​പ്പി​ക്കും.​ ​ബി.​എം.​ടി,​ ​കാ​ർ​ഡി​യാ​ക്,​ ​കി​ഡ്നി​ ​ട്രാ​ൻ​‌​സ്‌​പ്ളാ​ന്റ്,​ ​ന്യൂ​റോ​ ​സ​ർ​ജ​റി,​ ​ഓ​ങ്കോ​ള​ജി,​ ​ഓ​പ്പ​റേ​റ്റിം​ഗ് ​റൂം​ ​(​ഒ.​ആ​ർ​),​ ​ഒ.​ആ​ർ​ ​കാ​ർ​ഡി​യാ​ക്,​ ​ഒ.​ആ​ർ​ ​ന്യൂ​റോ​ ​സ്പെ​ഷ്യാ​ലി​റ്റി​ക​ളി​ലാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ന​ഴ്സിം​ഗി​ൽ​ ​ബി.​എ​സ്‌​സി​ ​പോ​സ്റ്റ് ​ബി.​എ​സ്‌​സി​ ​വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത​യും​ ​സ്പെ​ഷ്യാ​ലി​റ്റി​ക​ളി​ൽ​ ​കു​റ​ഞ്ഞ​ത് ​മൂ​ന്നു​ ​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള​ള​ ​മു​സ്ലിം​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​ ​പു​രു​ഷ​ൻ​മാ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​സൗ​ദി​ ​ക​മ്മി​ഷ​ൻ​ ​ഫോ​ർ​ ​ഹെ​ൽ​ത്ത് ​സ്പെ​ഷ്യ​ലി​സ്റ്റു​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​ക്ലാ​സി​ഫി​ക്കേ​ഷ​ൻ​ ​(​മു​മാ​രി​സ് ​+​ ​വ​ഴി​)​ ​യോ​ഗ്യ​ത​യും​ ​വേ​ണം.​ ​വി​ശ​ദ​മാ​യ​ ​സി.​വി​ ​യും​ ​വി​ദ്യാ​ഭ്യാ​സം,​ ​പ്ര​വ​ർ​ത്തി​പ​രി​ച​യം,​ ​പാ​സ്പോ​ർ​ട്ട് ​എ​ന്നി​വ​യു​ടെ​ ​പ​ക​ർ​പ്പു​ക​ൾ​ ​സ​ഹി​തം​ ​w​w​w.​n​o​r​k​a​r​o​o​t​s.​o​r​g​ ​w​w​w.​n​i​f​l.​n​o​r​k​a​r​o​o​t​s.​o​r​g​ ​സ​ന്ദ​ർ​ശി​ച്ച് 24​ന് ​വൈ​കി​ട്ട് 5​ ​മ​ണി​ക്ക​കം​ ​അ​പേ​ക്ഷ​ ​ന​ൽ​ക​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NURSING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA