
തിരുവനന്തപുരം: 100 കിടക്കകളുള്ള ആശുപത്രികളിൽ 60 സീറ്റുള്ള നഴ്സിംഗ് സ്ഥാപനം ആരംഭിക്കാമെന്ന കേന്ദ്ര നിർദേശം പഠന നിലവാരത്തെ ബാധിക്കുമെന്ന് കേരളം. ഇന്ത്യൻ നഴ്സിംഗ് കൗൺസിലാണ് ഇളവ് പ്രഖ്യാപിച്ചത്.
വിദ്യാർത്ഥികൾക്ക് രോഗീ അനുപാതത്തിൽ പരിശീലനം ലഭിക്കില്ല. മുക്കിനും മൂലയ്ക്കും നഴ്സിംഗ് കോളേജുകൾ ഉയരുകയും ചെയ്യുമെന്നും ഈരംഗത്തെ ആരോഗ്യസർവകലാശാല അധികൃതർ ചൂണ്ടിക്കാട്ടി.
സിലബസ് പ്രകാരം വിദ്യാർത്ഥികളും രോഗികളും തമ്മിലുള്ള അനുപാതം 1 : 3 ആയിരിക്കണം. അങ്ങനെയങ്കിൽ 60 കുട്ടികൾക്ക് 180 രോഗികൾ വേണം. ഇതിന് വിരുദ്ധമായി സീറ്റ് വർദ്ധിപ്പിക്കണമെന്ന നിർദ്ദേശം പ്രായോഗികമല്ലെന്ന് ആരോഗ്യസർവകലാശാല വൈസ് ചാൻസലർ പ്രൊഫ. മോഹനൻ കുന്നുമ്മൽ കേരളകൗമുദിയോട് പറഞ്ഞു.
കേരളത്തിൽ 200 കിടക്കകളുള്ള ആശുപത്രികൾക്കാണ് 60 സീറ്റ് അനുവദിക്കുന്നത്. മുൻകാലങ്ങളിൽ 300 കിടക്കയായിരുന്നു മാനദണ്ഡം.
അതേസമയം, ആശുപത്രി മാനേജ്മെന്റുകൾ സ്ഥാപനങ്ങൾ തുടങ്ങാൻ നീക്കം തുടങ്ങി. ഒക്ടോബർ 26ന് ചേർന്ന നാഷണൽ നഴ്സിംഗ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയോഗമാണ് കിടക്കകളും സീറ്റുകളും തമ്മിലുള്ള അനുപാതം കുറയ്ക്കാൻ തീരുമാനിച്ചത്.
താലൂക്ക് ആശുപത്രികൾ
പ്രയോജനപ്പെടുത്തണം
താലൂക്ക് ആശുപത്രികളിൽ നഴ്സിംഗ് കോളേജുകൾ തുടങ്ങാൻ സർക്കാർ തീരുമാനിക്കണമെന്ന ആവശ്യം ശക്തമാണ്. സമീപത്തെ കെട്ടിടങ്ങളോ പൂട്ടിയ മറ്റ് കോളേജുകളോ ഏറ്റെടുത്ത് ക്ലാസ് നടത്തിയാൽ വലിയ സാമ്പത്തിക ബാദ്ധ്യതയില്ലാതെ കോളേജ് നടത്താം. കുട്ടികൾ ഉയർന്ന ഫീസ് നൽകി അയൽസംസ്ഥാനങ്ങളിലേക്ക് പോകുന്നതും ഒഴിവാക്കാം.
9821
കേരളത്തിലെ
നഴ്സിംഗ് സീറ്റ്
6500
പ്രതിവർഷം
പാസാകുന്നവർ
കേരളത്തിലെ നഴ്സിംഗ് പഠനത്തിന് നിലവാരമുള്ളതുകൊണ്ടാണ് അവർക്ക് വിദേശത്ത് അവസരങ്ങൾ വർദ്ധിക്കുന്നത്. ഗുണനിലവാരം കുറയ്ക്കുന്ന നടപടി ദോഷകരമാകും
-പ്രൊഫ.മോഹനൻ കുന്നുമ്മൽ
വൈസ്.ചാൻസലർ,
ആരോഗ്യ സർവകലാശാല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |