SignIn
Kerala Kaumudi Online
Thursday, 22 October 2026 11.58 PM IST

സ്വാമി വിദ്യാനന്ദ സമാധിയായി

d

ശി​വ​ഗി​രി​:​ ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റി​ലെ​ ​മു​തി​ർ​ന്ന ​അം​ഗം​ ​സ്വാ​മി​ ​വി​ദ്യാ​ന​ന്ദ​ ​(76​)​ ​സ​മാ​ധി​യാ​യി.​ ​വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ​ ​അ​സു​ഖ​ത്തെ​ ​തു​ട​ർ​ന്ന് ​ശി​വ​ഗി​രി​ ​ശ്രീ​നാ​രാ​യ​ണ​ ​മെ​ഡി​ക്ക​ൽ​ ​മി​ഷ​ൻ​ ​ഹോ​സ്പി​റ്റ​ലി​ൽ​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്നു.​ ​തി​ങ്ക​ളാ​ഴ്ച​ ​രാ​വി​ലെ​ 8.20​നാ​ണ് ​സ​മാ​ധി​യാ​യ​ത്.​നി​ല​വി​ലു​ള്ള​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റി​ലെ​ ​ഏ​റ്റ​വും​മു​തി​ർ​ന്ന​ ​അം​ഗ​മാ​യി​രു​ന്നു.
ശി​വ​ഗി​രി​ ​ബ്ര​ഹ്മ​വി​ദ്യാ​ല​യ​ത്തി​ലെ​ ​ആ​ദ്യ​ ​ബാ​ച്ച് ​വി​ദ്യാ​ർ​ത്ഥി​യാ​യി​ 1979​ൽ​ ​ബ്ര​ഹ്മാ​ന​ന്ദ​ ​സ്വാ​മി​ക​ളി​ൽ​ ​നി​ന്നാ​ണ് ​സ​ന്യാ​സ​ദീ​ക്ഷ​ ​സ്വീ​ക​രി​ച്ച​ത്.​ ​പൂ​ർ​വാ​ശ്ര​മം​ ​പ​ത്ത​നം​തി​ട്ട​യി​ലെ​ ​ഇ​ല​ന്തൂ​രി​ലാ​യി​രു​ന്നു.​സു​ഗ​ത​ൻ​ ​എ​ന്നാ​യി​രു​ന്നു​ ​അ​ന്ന​ത്തെ​ ​പേ​ര്.​ ​പൊ​ങ്ങ​ണം​കാ​ട്,​ ​പെ​രി​ങ്ങോ​ട്ടു​ക​ര,​ ​കു​റി​ച്ചി,​മ​ധു​ര,​അ​രു​വി​പ്പു​റം,​ ​കു​ന്നും​പാ​റ​ ​എ​ന്നീ​ ​ആ​ശ്ര​മ​ങ്ങ​ളി​ൽ​ ​സേ​വ​ന​മ​നു​ഷ്ഠി​ച്ചു.​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റി​ന്റെ​ ​ഭ​ര​ണ​സ​മി​തി​യി​ലും​ ​അം​ഗ​മാ​യി​രു​ന്നി​ട്ടു​ണ്ട്.​ ​തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 4​ ​മ​ണി​ക്ക് ​ശി​വ​ഗി​രി​ ​മ​ഠ​ത്തി​ൽ​ ​പൊ​തു​ദ​ർ​ശ​ന​ത്തി​നു​ ​വ​ച്ച​ ​ഭൗ​തി​ക​ദേ​ഹം​ 5​ ​മ​ണി​ക്ക് ​സം​ന്യാ​സി​ ​ശ്രേ​ഷ്ഠ​രു​ടെ​ ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ​ ​ആ​ചാ​ര​വി​ധി​പ്ര​കാ​രം​ ​സ​മാ​ധി​യി​രു​ത്തി.​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​ ,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ശു​ഭാം​ഗാ​ന​ന്ദ,​ ​ട്ര​ഷ​റ​ർ​സ്വാ​മി​ ​ശാ​ര​ദാ​ന​ന്ദ​ ​തു​ട​ങ്ങി​യ​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA