SignIn
Kerala Kaumudi Online
Saturday, 26 September 2026 2.57 PM IST

30  കോടിയുടെ ഒന്നാം സമ്മാനം കണ്ണൂരിലേക്ക്;  ഓണം  ബമ്പർ നറുക്കെടുത്തു

READ ENGLISH VERSION
onam-bumper
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: 30 കോടിയുടെ ഓണം ബമ്പർ ഭാഗ്യശാലിയെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം TL 360615 നമ്പറിനാണ്. കണ്ണൂരിലെ ചക്കരക്കല്ലിൽ മുത്തു ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തിരുവനന്തപുരത്തെ ഗോ​ർ​ഖി​ഭ​വ​നി​ലാണ് നറുക്കെടുപ്പ് നടന്നത്. മ​ന്ത്രി​ ​കെ ​മു​ര​ളീ​ധ​ര​നാണ് നറുക്കെടുപ്പ് ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തത്. മന്ത്രി പൂജ​ബ​മ്പ​ർ​ ​ടി​ക്ക​റ്റ് ​പ്ര​കാ​ശ​ന​വും​ ​നി​ർ​വ​ഹിച്ചു.

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം 25 ലക്ഷം രൂപയും നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്. കൂടാതെ 5000,​ 2000,​1000,​ 500 രൂപയുടെ സമ്മാനങ്ങളും ലഭിക്കും. 30 കോടി രൂപ ഒന്നാം സമ്മാനത്തിന് അർഹനായാൽ എത്രയും പെട്ടെന്ന് ലോട്ടറി വകുപ്പിനെ അറിയിക്കുക എന്നതാണ് പ്രധാനം. നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധപ്പെട്ട രേഖകളോടെ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയാണെങ്കിൽ ഏതാണ്ട് 15,​20 ദിവസത്തിനകം ബാങ്ക് അക്കൗണ്ടിൽ പണം വരും.

രണ്ടാം സമ്മാനം

TA 957486, TB 642974, TC 810428, TD 305900, TE 328611, TG 805847, TH 902375, TJ 150990, TK 375661, TL 888018, TA 300530, TB 439962, TC 952340, TD 279706, TE 970611, TG 355002, TH 192282, TJ 978616, TK 976006, TK 976006

മൂന്നാം സമ്മാനം

TA 190509, TB 342811, TC 790518, TD 391100, TE 574804, TG 132958, TK 117233, TL 214267, TA 398143, TB 884286, TC 429837, TD 539041, TE 683330, TG 971190, TH 838226, TJ 484920, TK 540538, TL 340163

നാലാം സമ്മാനം

TA 369775, TB 558547, TC 278059, TD 905827, TE 594498, TG 136478, TH 410444, TJ 308307, TK 757590, TL 206074

സം​സ്ഥാ​ന​ ​ലോ​ട്ട​റി​യു​ടെ​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി,​ ​അ​ച്ച​ടി​ച്ച​ 90​ ​ല​ക്ഷം​ ​ടി​ക്ക​റ്റും​ ​വി​റ്റ​ഴി​ച്ചുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. സ​മ്മാ​ന​ത്തു​ക​ 30​കോ​ടി​യാ​ക്കി​യ​ ​ശേ​ഷ​മു​ള്ള​ ​തി​രു​വോ​ണം​ ​ബ​മ്പ​റി​ന്റെ​ ​ആ​ദ്യ​വി​ൽ​പ്പ​ന​യി​ലാ​ണ് ​ച​രി​ത്ര​നേ​ട്ടം.​ കൂ​ടു​ത​ൽ​ ​വി​ല്പ​ന​ ​ന​ട​ന്ന​ത് ​പാ​ല​ക്കാ​ട് ​ജി​ല്ല​യി​ലാ​ണ് ​(20,95,300​ ​ടി​ക്ക​റ്റ്).​ ​തൃ​ശൂ​രാ​ണ് ​ര​ണ്ടാ​മ​ത് ​(10,62,00​),​ ​തി​രു​വ​ന​ന്ത​പു​രം​ ​(8,64,100​)​ ​മൂ​ന്നാ​മ​താ​ണ്. ​

English Summary

The Kerala Onam Bumper lottery draw has been held, with a first prize of ₹30 crore. The winning number has been announced, identifying the lucky ticket holder who has won the bumper prize.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONAM BUMPER LOTTERY, KERALA LOTTERY RESULT, 30 CRORE PRIZE, ONAM BUMPER WINNER, LOTTERY LUCKY NUMBER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA