SignIn
Kerala Kaumudi Online
Friday, 23 October 2026 2.11 PM IST

വേനലവധി ഓൺലൈൻ ഉത്‌സവക്കാലം

READ ENGLISH VERSION

illu

തിരുവനന്തപുരം: സുന്ദരനും സുന്ദരിയുമാവാൻ ജിബ്ലി.​ പാചകവും സംഗീതവും ആനിമേഷനുമൊക്കെ പഠിക്കാനും സൗകര്യം. അവധിക്കാലം ആനന്ദത്തിന്റെയും അറിവിന്റെയും ദിനങ്ങളാക്കാൻ സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകൾ കൂട്ടുപിടിക്കുകയാണ് കുട്ടികൾ.

ജപ്പാനിലെ ആനിമേഷൻ ഹൗസായ സ്റ്റുഡിയോ ജിബ്ലിയാണ് കുട്ടുകൾക്ക് ഹരം. ഒരൊറ്റ ക്ലിക്ക് മതി,​ മുഖം മിന്നിത്തിളങ്ങും. കണ്ണുകൾ വിടരും. വസ്ത്രങ്ങൾക്ക് നിറപ്പകിട്ടേറും. സ്മാർട്ട്ഫോണിലെടുത്ത സാധാരണ ഫോട്ടോയിലാണ് ജിബ്ളിയുടെ ഈ മറിമായം. എ.ഐ സഹായത്തോടെയാണിത്.

സൗജന്യമായും അല്ലാതെയും പാചകം മുതൽ കോഡിംഗ് വരെ പഠിപ്പിക്കുന്ന സൈറ്റുകൾ സജീവം. സ്പെയിൻ ആസ്ഥാനമായ ഡൊമസ്റ്റിക്കയാണ് കൂട്ടത്തിലെ കൊമ്പൻ. ചിത്രരചന,സംഗീതം, ഡിജിറ്രൽ ആനിമേഷൻ, ഫോട്ടോഷോപ്പ്, ഫോട്ടോഗ്രഫി എന്നിവ ഡൊമസ്റ്റിക്കയിലൂടെ എളുപ്പത്തിൽ പഠിക്കാം. സർഗവാസന വളർത്തുന്നതിനുള്ള സെഷൻ, കണക്ക് എളുപ്പം പഠിക്കാൻ ടിപ്പുകൾ എന്നിവയും ലഭിക്കും.

ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും കണ്ടന്റ് ക്രിയേഷനിലൂടെ പണം നേടാനുള്ള ഇടമാക്കുന്നതും പഠിക്കാം. രണ്ടു മണിക്കൂറുള്ള കോഴ്സുകൾക്ക് 74 രൂപയാണ് ചെലവ്. ഏതു സമയത്ത് പോസ്റ്റ് ചെയ്താൽ കൂടുതൽ ഫോളോവേഴ്സിനെ ലഭിക്കും, ബ്രാൻഡുകളെ ആകർഷിക്കാനുള്ള തന്ത്രങ്ങൾ, റിംഗ് ലൈറ്റും മൈക്കും ഉപയോഗിക്കേണ്ട വിധം... ഇങ്ങനെ നീളുന്നു ക്ലാസുകളുടെ ഉള്ളടക്കം.

നിർമ്മിതബുദ്ധിയെ രസകരമായി മനസിലാക്കി പഠനത്തിനും ഉപയോഗിക്കാം. അസൈൻമെന്റിന് ചാറ്റ് ജി.പി.ടി, ജെമിനി എന്നിവ സഹായിക്കും. റെവിറ്റ് പോലുള്ള സോഫ്റ്റ്‌വെയറുകളിലൂടെ 3ഡി ആർക്കിടെക്ചറിനും സാമിറ്റ്. വൺ സൈറ്റിലൂടെ ഡിസൈനിംഗ്,ഡാറ്റാ അനലിറ്റിക്സ് എന്നിവയ്ക്കും അവസരം.

ആപ്പ് നിർമ്മിക്കാം

വ്യായാമം മുതൽ കണക്ക് പഠിക്കുതിനുള്ള ആപ്ലിക്കേഷനുകൾ വരെ കുട്ടികൾക്ക് വികസിപ്പിക്കാം. ആപ്പിൾസ്റ്റോറിലും പ്ലേസ്റ്റോറിലും ആപ്പ് കൊണ്ടുവരാനുള്ള സാങ്കേതിക കടമ്പകൾ വിദഗ്ദ്ധ‌ർ പറഞ്ഞുതരും. കോഡ്മങ്കി, കോഡ്‌വിദ്യ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ഇതിനു സഹായിക്കും. ഇംഗ്ലീഷ്, ഫ്രെഞ്ച്, സ്പാനിഷ് ഭാഷകളിലെ സ്വാധീനം വർദ്ധിപ്പിക്കാൻ വിദേശ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിന് ഓൺലൈൻ ക്ലാസുകളുമുണ്ട്.

ശ്രദ്ധിക്കേണ്ടത്

1. കുട്ടികൾ ഉപയോഗിക്കുന്ന സൈറ്റുകൾ മാതാപിതാക്കൾ നിരീക്ഷിക്കുക

2.ഓൺലൈൻ ക്ലാസിൽ സ്വകാര്യവിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുത്

3. സ്ക്രീൻടൈം നിയന്ത്രിക്കാൻ ഗൂഗിൾ ഫാമിലി ലിങ്ക്,ബാർക്ക് ടൂളുകൾ ഉപയോഗിക്കുക

വീട്ടിലിരുന്ന് അറിവും നൈപുണ്യവും വർദ്ധിപ്പിക്കാൻ ഓൺലൈൻ കോഴ്സുകൾ സഹായിക്കും. അശോകാ യൂണിവേഴ്സിറ്റി, ഡൽഹി ഐ.ഐ.ടി എന്നിവരും കോഴ്സുകൾ അവതരിപ്പിക്കുന്നുണ്ട്
ഡോ.ടി.പി. സേതുമാധവൻ, വിദ്യാഭ്യാസ വിദഗ്ദ്ധൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONLINE COURSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA