SignIn
Kerala Kaumudi Online
Friday, 23 October 2026 10.27 AM IST

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ആസ്ഥാന മന്ദിരം ഉടൻ: മന്ത്രി ബാലഗോപാൽ

p

തിരുവനന്തപുരം:ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് വൈകാതെ സ്വന്തമായ ആസ്ഥാന മന്ദിരം ഒരുങ്ങുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ അത്‌ലറ്റിക് മീറ്റിൽ സമ്മാനദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലം നഗരത്തിൽ എട്ട് ഏക്കർ സ്ഥലം കണ്ടെത്തി വില നിശ്ചയിച്ചിട്ടുണ്ട്.അധികം വൈകാതെ സ്ഥലം വാങ്ങി നിർമ്മാണം ആരംഭിക്കും. പുതിയ കോഴ്‌സുകൾ ആരംഭിക്കുമെന്നും അതിരുകളില്ലാതെ എല്ലാവർക്കും വിദ്യ നേടാനുള്ള ഇടമായി ഓപ്പൺ സർവകലാശാല മാറുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷനായി. ഓപ്പൺ സർവകലാശാലകളിൽ ആദ്യമായാണ് അത് ലറ്റിക് മീറ്റും കലാമത്സരങ്ങളും കൾച്ചറൽ പ്രോഗ്രാമും സംഘടിപ്പിക്കുന്നതെന്നും ശ്രീനാരായണ ഓപ്പൺ സർവകലാശാല മറ്റു ഓപ്പൺ സർവകലാശാലകൾക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
വൈസ് ചാൻസലർ ഡോ. ജഗതിരാജ് വി.പി , ജനറൽ കൺവീനർ ഡോ. സി. ഉദയകല,
സംഘാടക സമിതി കോഓഡിനേറ്റർ ഡോ. എ. പസിലിത്തിൽ, സിൻഡിക്കേറ്റ് അംഗങ്ങളായ എ. നിസാമുദ്ദീൻ, പ്രൊഫ. ടി.എം.വിജയൻ, ഡോ. റെനി സെബാസ്റ്റ്യൻ, കെ. അനുശ്രീ, സൈബർ കൺട്രോളർ ഡോ. എം. ജയമോഹൻ എന്നിവർ സംസാരിച്ചു.


കൊല്ലം ഫാത്തിമ മാത

ഓവറോൾ ചാമ്പ്യൻ

തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന അത്‌ലറ്റിക് മീറ്റിൽ കൊല്ലം റീജിയണൽ സെന്ററിന് കീഴിലുള്ള ഫാത്തിമ മാത നാഷണൽ കോളേജ് ലേണർ സപ്പോർട്ട് സെന്റർ കായിക കിരീടം നേടി. എറണാകുളം മഹാരാജാസ് കോളേജ് എൽ. എസ്. സി, മലപ്പുറം മുണ്ടുപറമ്പ ഗവ. കോളേജ് എൽ. എസ്. സി എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPEN UNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA