SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.09 AM IST

ഓപ്പൺ യൂണിവേഴ്സിറ്റിയും കേരള ദിനേശ് ഐ.ടി സിസ്റ്റം ലിമിറ്റഡും കൈകോർക്കുന്നു

op

കൊല്ലം:അത്യാധുനിക തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകൾ ആരംഭിക്കാൻ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും കേരള ദിനേശ് ഐ.ടി സിസ്റ്റം ലിമിറ്റഡും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു.യൂണിവേഴ്സിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. ഡോ. വി.പി.ജഗതിരാജ്, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. വി.പി.പ്രശാന്ത്, ഡോ. പി.പി.അജയകുമാർ, ഡോ. എ.ബാലകൃഷ്ണൻ, അഡ്വ. ജി.സുഗുണൻ, പി.ഹരിദാസ്, ഡോ. സി.ഉദയകല, ഡോ. റെനി സെബാസ്റ്റ്യൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കേരള ദിനേശ് ചെയർമാൻ എം.കെ.ദിനേശ് ബാബു, ഓപ്പൺ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.അഭിലാഷ് ബാബു എന്നിവർ ധാരണാ പത്രത്തിൽ ഒപ്പിട്ടു. ​കോഴ്‌സുകൾ പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് ലഭിക്കാൻ യൂണിവേഴ്സിറ്റി പ്ലേസ്‌മെന്റ് സെൽ സഹായം നൽകും.നിലവിൽ നിശ്ചയിച്ചിട്ടുള്ള അഞ്ച് കോഴ്‌സുകൾക്ക് പുറമെ വിപണി മാറ്റങ്ങൾക്കനുസരിച്ച് കൂടുതൽ നൂതന കോഴ്‌സുകളും ആരംഭിക്കും.

തുടങ്ങുന്ന കോഴ്സുകൾ

1.ഡിപ്ലോമ ഇൻ പോർട്ട് ഓപ്പറേഷൻസ്, ലോജിസ്റ്റിക്സ് ആൻഡ് കസ്റ്റംസ് കംപ്ലയൻസ്

2.ഡിപ്ലോമ ഇൻ ഡ്രോൺ ഓപ്പറേഷൻ ആൻഡ് സർവീസസ്

3.ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം ഡിസൈൻ ആൻഡ് ഇന്റഗ്രേഷൻ

4.ഡിപ്ലോമ ഇൻ അഡിറ്റീവ് മാനുഫാക്ചറിംഗ്, ത്രി ഡി പ്രിന്റിംഗ് ആൻഡ് സ്മാർട്ട് മാനുഫാക്ചറിംഗ്

5.ഡിപ്ലോമ ഇൻ ഫുഡ് പ്രോസസിംഗ്, അപ്പാരൽസ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്

''യുവജനങ്ങൾക്ക് അത്യാധുനിക സാങ്കേതികവിദ്യകളിൽ പരിശീലനം നൽകി ആഗോള തൊഴിൽ വിപണിയിൽ പ്രാപ്തരാക്കുകയാണ് സഖ്യത്തിലൂടെ ലക്ഷ്യമിടുന്നത്.""

പ്രൊഫ. വി.പി.ജഗതിരാജ്

വൈസ് ചാൻസലർ

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OPEN UNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA