SignIn
Kerala Kaumudi Online
Friday, 23 October 2026 2.16 PM IST

ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഗവേഷണം ആരംഭിക്കണം: ഗവർണർ

gov

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഗവേഷണം ആരംഭിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആദ്യ പി.ജി ബാച്ചിന്റെ ബിരുദദാനം നടത്താൻ ചേർന്ന യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

താൻ ചുമതലയേറ്റ ശേഷമുള്ള ആദ്യ യൂണിവേഴ്സിറ്റി സെനറ്റ് യോഗമാണ്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയർത്തുന്നതിന് ഓപ്പൺ യൂണിവേഴ്സിറ്റി കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. ഐ.ഐ.ടി ഹൈദ്രാബാദ് പോലുള്ള സ്ഥാപനങ്ങളുമായി ചേർന്ന് വിവിധ കോഴ്സുകൾ രൂപകല്പന ചെയ്യണം. കേരളത്തിൽ പോർട്ട്‌ അധിഷ്ഠിത കോഴ്സുകൾക്കുള്ള സാദ്ധ്യത പരിശോധിക്കണം. സെനറ്റ് അംഗങ്ങൾക്ക് പുരോഗമനപരമായ ഒരുപാട് അക്കാഡമിക്ക് ഇടപെടൽ നടത്താമെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് സിൻഡിക്കേറ്റ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ യൂണിവേഴ്സിറ്റി നേടിയ വളർച്ച ചൂണ്ടിക്കാട്ടി ഗവർണർ അഭിനന്ദിച്ചു.

യൂണിവേഴ്സിറ്റിയുടെ ആദ്യ പി.ജി ബാച്ചിലെ 837 പേരുടെ ബിരുദ സർട്ടിഫിക്കറ്റ് സെനറ്റ് യോഗം അംഗീകരിച്ചു.

വൈസ് ചാൻസലർ ഡോ. വി.പി.ജഗതിരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ബിജു.കെ.മാത്യു, ഡോ. കെ.ശ്രീവത്സൻ, ഡോ. എം.ജയപ്രകാശ്, ഡോ. സി.ഉദയകല, ഡോ. എ.പസിലിത്തിൽ, പ്രൊഫ. ടി.എം.വിജയൻ, എ.നിസാമുദ്ദീൻ, ഡോ. റെനി സെബാസ്റ്റിൻ, കെ.അനുശ്രീ, പ്രോ വൈസ് ചാൻസലർ ഇൻ ചാർജ് ഡോ. ജെ.ഗ്രേഷ്യസ്, രജിസ്ട്രാർ ഡോ. എ.പി.സുനിത എന്നിവർ പങ്കെടുത്തു.

അ​ദ്ധ്യാ​പ​ക​ർ​ക്ക് ​പ​രി​ശീ​ല​ന​വു​മാ​യി​ ​എ​സ്.​സി.​ഇ.​ആ​ർ.​ടി

ആ​ർ.​സ്‌​മി​താ​ദേ​വി

തി​രു​വ​ന​ന്ത​പു​രം​:​ ​പു​തു​താ​യി​ ​സ​ർ​വീ​സി​ലെ​ത്തു​ന്ന​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​കാ​ര്യ​ക്ഷ​മ​ത​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​ഒ​രാ​ഴ്ച​ ​നീ​ളു​ന്ന​ ​പ​രി​ശീ​ല​ന​പ​ദ്ധ​തി​യു​മാ​യി​ ​എ​സ്.​സി.​ഇ.​ആ​ർ.​ടി.​ ​ഇ​തി​നാ​യി​ ​സ​ർ​ക്കാ​ർ​ ​അ​ഞ്ചു​കോ​ടി​ ​രൂ​പ​ ​ബ​ജ​റ്റി​ൽ​ ​വ​ക​യി​രു​ത്തി.
ഒ​ന്ന് ​മു​ത​ൽ​ ​പ​ത്ത് ​വ​രെ​ ​ക്ളാ​സു​ക​ളി​ലെ​ ​അ​ദ്ധ്യാ​പ​ക​ർ​ക്കു​ള്ള​ ​നി​ർ​ബ​ന്ധി​ത​ ​റ​സി​ഡ​ൻ​ഷ്യ​ൽ​ ​പ​രി​ശീ​ല​നം​ ​ജി​ല്ലാ​ ​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്.
അ​ൻ​പ​ത് ​മ​ണി​ക്കൂ​റാ​ണ് ​ദൈ​ർ​ഘ്യം.​ ​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ​ ​വി​ദ​ഗ്ദ്ധ​ർ​ ​ക്ലാ​സു​ക​ൾ​ ​ന​യി​ക്കും.
പാ​ഠ്യ​പ​ദ്ധ​തി​ക്ക് ​പു​റ​മേ​ ​കു​ട്ടി​ക​ളു​ടെ​ ​മ​നഃ​ശാ​സ്ത്രം,​​​കേ​ര​ള​ ​വി​ദ്യാ​ഭ്യാ​സ​ച​രി​ത്രം,​ ​സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട​വി​ധം,​ ​മൂ​ല്യ​നി​ർ​ണ​യം​ ​എ​ന്നി​ങ്ങ​നെ​യാ​യി​രി​ക്കും​ ​മോ​ഡ്യൂ​ൾ.
പ​രി​ശീ​ല​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​നി​ശ്ചി​ത​ ​ഇ​ട​വേ​ള​ക​ളി​ൽ​ ​റി​ഫ്ര​ഷ്‌​മെ​ന്റും​ ​സം​ഘ​ടി​പ്പി​ക്കും.​ ​ഇ​തി​നാ​യി​ ​എ​സ്.​സി.​ഇ.​ആ​ർ.​ടി​ ​പ്ര​ത്യേ​കം​ ​ലേ​ണിം​ഗ് ​മാ​നേ​‌​ജ്മെ​ന്റ് ​സം​വി​ധാ​നം​ ​ഒ​രു​ക്കും.
പു​തി​യ​ ​പാ​ഠ്യ​പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ​നി​ല​വി​ലു​ള്ള​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​നാ​ലു​ദി​വ​സ​ത്തെ​ ​പ​രി​ശീ​ല​നം​ ​ഏ​പ്രി​ൽ​ ​-​ ​മേ​യ് ​മാ​സ​ങ്ങ​ളി​ൽ​ ​ന​ൽ​കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPEN UNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA