
തിരുവനന്തപുരം: മനുഷ്യരിലെ ഭ്രൂണവളർച്ചയുടെ ആദ്യഘട്ടങ്ങളിൽ കാണപ്പെടുന്ന ടി.എൽ.എക്‌സ് 3 ജീനിൽ നടക്കുന്ന മ്യൂട്ടേഷൻ (പരിവർത്തനം) ഓട്ടിസത്തിന് കാരണമാകാമെന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി (ആർ.ജി.സി.ബി) പഠനത്തിൽ കണ്ടെത്തി. പാരിസ്ഥിതികവും ജനിതകവുമായ ഘടകങ്ങൾ മ്യൂട്ടേഷന് കാരണമാകും. ആർ.ജി.സി.ബിയിലെ ശാസ്ത്രജ്ഞനായ ഡോ. ജാക്‌സൺ ജെയിംസിന്റെ നേതൃത്വത്തിൽ ഡൽഹിയിലെ സി.എസ്.ഐ.ആർ.ഐ.ജി.ഐ.ബിയുമായി സഹകരിച്ച് നടത്തിയ പഠനത്തിലാണ് ഇത്തരം ജനിതകമാറ്റം കണ്ടെത്തിയത്. അന്താരാഷ്ട്ര പ്രശസ്തമായ ഐ സയൻസ് ശാസ്ത്രജേർണലിൽ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചു.
ജീനുകളിലെ മ്യൂട്ടേഷനെക്കുറിച്ചും കുട്ടികളിലെ ഓട്ടിസത്തെക്കുറിച്ചും ആഗോളതലത്തിൽ വിശകലനങ്ങളും ചർച്ചകളും പഠനങ്ങളും ഇനിയും നടത്തേണ്ടതുണ്ടെന്ന് ഡോ. ജാക്‌സൺ ജെയിംസ് പറഞ്ഞു. കുട്ടികളിലെ ഓട്ടിസം വളരെ ഗുരുതര പ്രശ്നമാണെന്നും ലോകമെമ്പാടുമുള്ള ഗവേഷകർക്ക് ഇതൊരു വെല്ലുവിളിയാണെന്നും ആർ.ജി.സി.ബി ഡയറക്ടർ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |