
പത്തനംതിട്ട: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശ വർക്കേഴ്സ് അസോസിയേഷൻ നേതാവ് എസ്.മിനിക്കെതിരെ അധിക്ഷേപ പരാമർശവുമായി സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റും സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.ബി. ഹർഷകുമാർ. മിനി സാംക്രമിക രോഗം പടർത്തുന്ന കീടമാണെന്നായിരുന്നു പരാമർശം. സി.ഐ.ടി.യു നേതൃത്വത്തിൽ ആശ വർക്കേഴ്സ് യൂണിയൻ പത്തനംതിട്ട പോസ്റ്റ് ഒാഫീസിന് മുന്നിൽ നടത്തിയ ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബസ് സ്റ്റാൻഡുകൾക്ക് മുന്നിൽ പാട്ടകുലുക്കി പിരിവ് നടത്തുന്ന പാർട്ടിയുടെ നേതാവാണ് മിനി. സമരത്തിന്റെ പേരിൽ തിരുവനന്തപുരത്ത് കഴിഞ്ഞുകൂടുകയാണെന്നും ആരോപിച്ചു. കീടം പ്രയോഗം നടത്തിയത് ബോധപൂർവം തന്നെയെന്ന് ഹർഷകുമാർ വേദിക്ക് പുറത്തും പറഞ്ഞു. നികൃഷ്ട ജീവി പരാമർശത്തിന് അർഹതപ്പെട്ടയാളാണ്. നാക്കിന് എല്ലില്ലാതെ എന്തും വിളിച്ചു പറയുന്ന സ്ത്രീയാണ് മിനിയെന്നും ഹർഷകുമാർ പരിഹസിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |