SignIn
Kerala Kaumudi Online
Monday, 27 July 2026 12.36 PM IST

പി.വി. അൻവർ തൃണമൂൽ വിട്ടു, പുതിയ പാർട്ടിയുണ്ടാക്കും

READ ENGLISH VERSION
p-v-anwer

കളമശേരി: മുൻ എം.എൽ.എ പി.വി. അൻവർ തൃണമൂൽ കോൺഗ്രസ് വിട്ടു. തൃണമൂൽ കേരള ഘടകത്തിന്റെ സംസ്ഥാന കൺവീനർ സ്ഥാനവും രാജിവച്ചു. കളമശേരിയിൽ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം പത്രസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായി അദ്ദേഹം പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിൽ ഉരുത്തിരിയുന്ന സവിശേഷ സാഹചര്യം കണക്കിലെടുത്തുള്ള തീരുമാനം യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു. മതേതര - ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സംസ്ഥാന പാർട്ടിക്ക് മേയ് 15നകം രൂപം നൽകും. ദേശീയതലത്തിൽ കോൺഗ്രസ് രാഷ്ട്രീയത്തോട് സമരസപ്പെടുന്ന ആശയഘടനയുള്ളതാകും പാർട്ടിയെന്ന് അൻവർ പറഞ്ഞു.

ഒന്നര വർഷം പ്രവർത്തിച്ചിട്ടും തൃണമൂൽ ദേശീയ നേതൃത്വത്തി​ന്റെ സഹായം ലഭി​ച്ചി​ല്ല. ബേപ്പൂർ മണ്ഡലത്തിലെ പ്രചാരണത്തിനായി ഒരു ദേശീയ നേതാവിനെ പോലും അയച്ചി​ല്ല. ചി​ഹ്നം അനുവദിച്ചി​ല്ല. കോൺഗ്രസ് നേതാക്കൾക്കൊപ്പം വേദി പങ്കിടാൻ കഴിയില്ലെന്ന മമത ബാനർജിയുടെ നിലപാട് കേരളത്തിലെ പ്രവർത്തനങ്ങളെ ബാധിച്ചെന്നും അൻവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA