SignIn
Kerala Kaumudi Online
Friday, 23 October 2026 12.57 AM IST

വഞ്ചനക്കേസുകൾ 3 മടങ്ങായി; തട്ടിപ്പിൽ കറങ്ങിവീണ് മലയാളി

case

മോഹനവാഗ്ദാനങ്ങളിൽ മലയാളീസിനെ കറക്കിവീഴ്ത്തി തട്ടിപ്പുകാർ. എട്ടുവർഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസുകളിലെ വർദ്ധനവ് മൂന്ന് മടങ്ങ് ! അതിബുദ്ധിശാലികളെന്ന് അഹങ്കരിക്കുന്ന മലയാളികളെ പുഷ്പം പോലെ പറ്റിച്ച് ലക്ഷങ്ങളും കോടികളും തട്ടിയെടുക്കുന്ന സംഭവങ്ങൾക്ക് ഒരു അറുതിയുമില്ല. പകുതി വില തട്ടിപ്പ് അതിലൊന്നു മാത്രം-അന്വേഷണ പരമ്പര ആരംഭിക്കുന്നു--തട്ടിപ്പിൽ കുരുങ്ങി കേരളം-1

----------------------------------------------------------------------------------------------------------------------------------------------------------------------------

സംസ്ഥാനത്ത് നാട്ടിൻ പുറത്തടക്കം ചിട്ടി നടത്തി മുങ്ങുന്ന ചെറിയ തട്ടിപ്പുകൾ വളരെക്കാലംമുമ്പേ ഉണ്ടെങ്കിലും സംഘടിത തട്ടിപ്പിന്റെ തുടക്കം 80കളിൽ കൂണുകൾപോലെ മുളച്ച ഫിനാൻസ് കമ്പനികളിലൂടെയായിരുന്നു. 30-45 ശതമാനം പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപങ്ങൾ സമാഹരിച്ച് പൊട്ടിത്തകർന്ന ലാബെല്ലാ ഫൈനാൻസിയേഴ്സ്, സെന്റ് മേരീസ് ബാങ്കേഴ്സ് തുടങ്ങിയ ബ്ളേഡ് കമ്പനി​ തട്ടി​പ്പി​ൽ തുടങ്ങിയതാണ് ഈ പരമ്പര. ​ആട്-തേക്ക്- മാഞ്ചി​യം, ഗുരുവായൂർ വി​ല്ലകൾ, ടോട്ടൽ ഫോർ യൂ, സോളാർ, വളം കച്ചവടം, മണി​ ചെയി​ൻ, വെർച്വൽ അറസ്റ്റ്, ഹൈക്കോടതി​ റി​ട്ട. ജഡ്ജിയുടെ ദശലക്ഷങ്ങൾ വരെ നഷ്ടമായ ​ ഓൺ​ലൈൻ ട്രേഡിംഗ് വരെ അതു നീണ്ടു. ഇപ്പോഴി​താ പകുതിവി​ല തട്ടി​പ്പും. ഇത്തരം തട്ടിപ്പുകൾ കൺമുന്നിലുണ്ടെങ്കിൽ പോലും ഇനി​യും ​​ പുതി​യ അവതാരങ്ങൾ വരും. ഇനി​യും മലയാളി​കൾ കെണി​കളി​ൽ വീഴും. കുറേ ദിവസം വാർത്തകളി​ൽ നി​റഞ്ഞശേഷം തട്ടി​പ്പ് വീരന്മാർ വി​സ്മൃതി​യി​ലാവും. ചി​ലർ നി​സ്വരായി​ രംഗമൊഴി​യും. വി​രുതന്മാർ പാപ്പരായി പ്രഖ്യാപിച്ച് തട്ടി​യെടുത്ത കോടി​കളുമായി​ മുങ്ങും.

പെരുകുന്ന വഞ്ചനക്കേസുകൾ

2016ൽ 4,623 വഞ്ചനക്കേസുകളാണ് രജിസ്റ്റർ ചെയ്തത്. തൊട്ടടുത്ത വർഷം കുറഞ്ഞെങ്കി​ലും പിന്നീട് പിടിവിട്ട് കുതിച്ചു. 2024ൽ കേസുകൾ 13,449 എത്തി. അധികവും എറണാകുളത്താണ്. ശിക്ഷിക്കപ്പെടുന്നവർ തീരെകുറവാണ്. അന്വേഷണഘട്ടത്തിലോ വിചാരണഘട്ടത്തിലോ പ്രതികൾ പരാതിക്കാരുമായി ഒത്തുതീർപ്പിൽ എത്തുന്നതാണ് കാരണം. ഈ സാദ്ധ്യതയെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതിനാലാണ് ഒരിക്കൽ പിടിക്കപ്പെട്ടാലും ഇതേപ്രതികൾ അടുത്ത നമ്പറുമായി രംഗത്തുവരുന്നത്. വിസ തട്ടിപ്പ് ഇതിന് ഉദാഹരണം. കൊച്ചിയിൽ ഒന്നിലധികം വഞ്ചനക്കേസുകളിൽ അറസ്റ്റിലായ വിദേശ റിക്രൂട്ട്‌മെന്റ് ഏജൻസിക്കാർ ഏറെയാണ്.


തടവ് 7 വർഷം
വഞ്ചനക്കേസിൽ ഏഴ് വർഷം തടവാണ് പരമാവധി ശിക്ഷ. ക്രിമിനൽ കേസാണെങ്കിലും കൈക്കലാക്കിയ പണത്തിന്റെ പത്തുശതമാനം തിരികെ നൽകുന്നതോടെ ഇത് സിവിൽ കേസായി മാറും. വിചാരണ നടക്കവേ, കൈവശമുള്ളത് ഉടനും ബാക്കി ഗഡുക്കളായും കൈമാറാമെന്നും ധാരണയിലെത്തും. 10 ശതമാനം തുക നൽകും. പിന്നീട് സാവകാശം ചോദിച്ച് കേസ് നീട്ടിക്കൊണ്ടുപോകുന്നതാണ് പതിവ്.

കുതിച്ചുയരുന്ന

വഞ്ചനക്കേസുക

 വർഷം - കേസ്
2016 - 4,623
2017 -3,930
2018 -4,643
2019 - 6,347
2020 - 8,993
2021 - 5,214
2022 - 8,307
2023 - 11,029
2024 - 13,449


വഞ്ചനാ കേസുകൾ ധാരളം രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ടെന്നത് യാഥാർത്യമാണ്. ഇത്തരം തട്ടിപ്പ് പ്രസ്ഥാനങ്ങൾക്ക് പ്രവർത്തിക്കാനുള്ള സാഹചര്യം ഇല്ലാതാക്കാനുള്ള ശ്രമമാണ് സർക്കാർ കൈക്കൊള്ളേണ്ടത്. ബോധവത്കരണവും അനിവാര്യം.
അഡ്വ. സി.പി ഉദയഭാനു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PARAMPARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA