
കോട്ടയം : ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശക്കേസിൽ ബി.ജെ.പി നേതാവ് പി.സി. ജോർജിന് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. റിമാൻഡിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ജോർജ് ഡിസ്ചാർജായി പാലായിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറി. ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് ജാമ്യം. മെഡിക്കൽ , പൊലീസ് റിപ്പോർട്ടും കോടതി പരിഗണിച്ചു.
കേസ് നടപടിക്രമങ്ങളടക്കം പൂർത്തിയായതിനാലും മൊഴി രേഖപ്പെടുത്തി, തെളിവുകളടക്കം ശേഖരിച്ചതിനാലും ജാമ്യത്തിന് അർഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യത്തിലിറങ്ങിയ ശേഷം വാക്കുകളിൽ മിതത്വം കാണിച്ച ജോർജ് ,രാജ്യവിരുദ്ധ ശക്തികൾക്കെതിരായ നിലപാട് തുടരുമെന്ന് പറഞ്ഞു. പരാതി കൊടുത്തവരോട് നന്ദിയുണ്ടെന്നും, അറസ്റ്റും റിമാൻഡും നടന്നതിനാലാണ് പിതാവിന് ഹൃദ്രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞതെന്നും മകൻ ഷോൺ ജോർജ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |