
തിരുവനന്തപുരം:പെൻഷൻ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു അനുവദിച്ച് ധന പെൻഷൻ വകുപ്പ് ഇന്നലെ ഉത്തരവ് ഇറക്കി. 600 കോടി രൂപയാണ് വേണ്ടത്.
ഫെബ്രുവരി മാസത്തിൽ തന്നെ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ട്രഷറി ഡയറക്ടർ സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ പതിനൊന്നാം പെൻഷൻ പരിഷ്‌കരണ കുടിശിക മുഴുവനും പെൻഷൻകാർക്ക് ലഭിക്കും.
അതേസമയം,പെൻഷൻ പരിഷ്‌കരണ കുടിശികയുടെ ഭാഗമായുള്ള ക്ഷാമ ആശ്വാസം ആറു ഗഡുക്കളായി 19 ശതമാനം കിട്ടാനുണ്ട്.
ഇത് കൂടി അനുവദിച്ചാൽ അടിസ്ഥാന പെൻഷന്റെ തോത് അനുസരിച്ച് പ്രതിമാസം 2185 രൂപ മുതൽ 15846 രൂപവരെ പെൻഷൻകാർക്ക് കിട്ടും.
സർക്കാർ 2021 ൽ പ്രഖ്യാപിച്ച 5 ശതമാനം ക്ഷാമ ആശ്വാസ കുടിശികയുടെ 79 മാസത്തെ കുടിശികയും പെൻഷൻകാർക്ക് നൽകിയില്ല. 19734 രൂപ മുതൽ 1,43,500 രൂപ വരെയാണ് ഇതുമൂലം പെൻഷൻകാർക്ക് നഷ്ടപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |