SignIn
Kerala Kaumudi Online
Thursday, 22 October 2026 11.42 PM IST

പെൻഷൻ തട്ടിപ്പ്: വിവരങ്ങൾ പുറത്തുവിടില്ല

pension

തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ അനർഹമായി കൈപ്പറ്റിയ സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കിയെന്ന് വിവരാവകാശ പ്രവർത്തകർ. ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ പുറത്ത് വിടാൻ നിർവാഹമില്ല. ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ ജീവനക്കാർക്കെതിരെയുള്ള നടപടികൾ വിവിധ വകുപ്പുകളിൽ നടന്നു വരികയാണെന്നും അത് പൂർത്തീകരിച്ചിട്ടില്ലെന്നുമാണ് ധനവകുപ്പ് മറുപടി നൽകിയത്. 1,457 പേർ സാമൂഹ്യ സുരക്ഷ പെൻഷൻ അനർഹമായി കൈപ്പറ്റിയതായി കണ്ടെത്തി. സാമൂഹ്യ സുരക്ഷ പെൻഷൻ ഗണത്തിൽപ്പെടുന്ന വിധവാ പെൻഷൻ,വികലാംഗ പെൻഷൻ എന്നിവ ലഭ്യമായിരുന്ന ഗുണഭോക്താക്കൾക്ക് പിന്നീട് സർക്കാർ സർവീസിൽ ജോലി ലഭിച്ചതിനു ശേഷമാണ് അനർഹമായി പെൻഷൻ കൈപ്പറ്റിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA