SignIn
Kerala Kaumudi Online
Friday, 23 October 2026 4.41 PM IST

മാർച്ച് മാസത്തെ ക്ഷേമപെൻഷൻ അനുവദിച്ചു

pension

തിരുവനന്തപുരം: മാർച്ച് മാസത്തെ ക്ഷേമപെൻഷൻ അനുവദിച്ച് സർക്കാർ ഉത്തരവായി. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ അതത് മാസം കൃത്യമായി സാമൂഹ്യപെൻഷൻ അനുവദിക്കുമെന്നുള്ളത് ബഡ്ജറ്റ് വാഗ്ദാനമായിരുന്നു. 5മാസത്തെ സാമൂഹ്യപെൻഷൻ കുടിശികയിൽ രണ്ടെണ്ണം 2024-25 വർഷത്തിൽ വിതരണം ചെയ്യുമെന്ന ഉറപ്പ് സർക്കാർ പാലിച്ചിരുന്നു. ശേഷിക്കുന്ന 3കുടിശികകൾ 2025-26 വർഷത്തിൽ അനുവദിക്കും. ഇതിൽ ഒരെണ്ണം വിഷുവിനോട് അനുബന്ധിച്ച് വിതരണം ചെയ്തേക്കും. മാർച്ച് മാസത്തെ സാമൂഹ്യപെൻഷനായി 817കോടിയാണ് അനുവദിച്ചത്. 62ലക്ഷംപേർക്ക് 1600രൂപ വീതമാണ് നൽകുക. 26ലക്ഷം പേർക്ക് നേരിട്ട് ബാങ്കിലെത്തും.ബാക്കിയുള്ളവർക്ക് വീട്ടിലെത്തി നൽകും. വ്യാഴാഴ്ച മുതലാണ് പെൻഷൻ വിതരണം നടക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA