SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.05 AM IST

പ്രതിരോധ പെൻഷൻ അദാലത്ത് മാവേലിക്കരയിൽ

തിരുവനന്തപുരം: പ്രതിരോധ പെൻഷൻകാർക്കുള്ള ഔട്ട്റീച്ച് പ്രോഗ്രാം 23 ന് മാവേലിക്കരയിലെ ഇ.സി.എച്ച്.എസ് പോളിക്ലിനിക്കിൽ നടത്തും. പെൻഷൻ/ഡോക്യുമെന്റേഷൻ, ഇ.സി.എച്ച്.എസ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ പരാതികൾ പരിഗണിക്കും. മാവേലിക്കരയിലും ചങ്ങനാശ്ശേരിയിലുമുള്ള ഇ.സി.എച്ച്.എസ് പോളിക്ലിനിക്കിലോ യൂണിറ്റ് കാന്റീനിലോ രജിസ്ട്രേഷൻ നടത്താം. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥ സംഘം 23 ന് മാവേലിക്കരയിലെ ഇ.സി.എച്ച്.എസ് പോളിക്ലിനിക് സന്ദർശിക്കുകയും വിമുക്തഭടന്മാർ, വിധവകൾ, ആശ്രിതർ എന്നിവരുമായി ആശയവിനിമയം നടത്തുകയും ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA